ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖലിസ്താൻ അനുകൂല ചുവരെഴുത്ത്. ശിവാജി പാർക്ക്‌, മാദീപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി ബാഗ്, മഹാരാജ്‌ സൂരജ്മാൽ സ്റ്റേഡിയം ഉൾപ്പെടെ അഞ്ചിലേറെ സ്റ്റേഷനുകളിലാണ് മുദ്രാവാക്യങ്ങൾ. ‘നരേന്ദ്ര മോദി ഇന്ത്യയിൽ സിഖ് വംശഹത്യ നടത്തി’ എന്നതടക്കമുള്ള പ്രകോപനപരമായ വാചകങ്ങളാണ് ചുവരെഴുത്തുകളിലുള്ളത്.ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിരിക്കെയാണ് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സംഭവത്തിൽ ഡൽഹി പൊലീസ് സ്‌പെഷൽ സെൽ അന്വേഷണം തുടങ്ങി.

ഇന്ത്യയിൽ വിലക്കുള്ള സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടന ചുവരെഴുത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. ചുവരെഴുത്തുകൾ പൊലീസ് പെയിന്റടിച്ച് മായ്ച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *