ചന്ദ്രനെ ‘ഹിന്ദു രാഷ്ട്രമായി’ പ്രഖ്യാപിക്കണമെന്ന് ഓൾ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്.ചന്ദ്രനിൽ ചാന്ദ്രയാൻ ലാൻഡ് ചെയ്ത ഇടം തലസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് സർക്കാരിന് കത്തയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പാർലമെന്റിൽ പ്രഖ്യാപിക്കണം. ചന്ദ്രയാൻ 3 ലാൻഡ് ചെയ്ത ശിവശക്തി പോയിന്റ് അതിന്റെ തലസ്ഥാനമാക്കണം. അങ്ങനെ, ജിഹാദി ചിന്താഗതിക്കാരായ തീവ്രവാദികൾക്ക് അവിടെ എത്തിച്ചേരാൻ സാധിക്കില്ല’ എന്നായിരുന്നു സ്വാമി ചക്രപാണി എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്.
വിവാദ പരാമർശങ്ങൾ നടത്തി മുൻപും പ്രസിദ്ധനാണ് സ്വാമി ചക്രപാണി. 2020ൽ രാജ്യം കോവിഡ് മഹാമാരിയെ നേരിടുമ്പോൾ ‘ഗോമൂത്ര പാർട്ടി’യും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. ഇദ്ദേഹവും ഓൾ ഇന്ത്യ ഹിന്ദു മഹാസഭാ അംഗങ്ങളും കോവിഡിനെ പ്രതിരോധിക്കാൻ ഡൽഹിയിൽ നടത്തിയ ചടങ്ങിൽ ഗോമൂത്രം കുടിക്കുകയും ചെയ്തു. മൃഗങ്ങളെ കൊന്ന് ഭക്ഷിക്കുന്നവർക്കാണ് കോവിഡ് വരുന്നതെന്നാണ് അന്നത്തെ ചടങ്ങിൽ സ്വാമി ചക്രപാണി പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *