പാർലമെന്റ് പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്ര സർക്കാർ. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ അഞ്ചു ദിവസത്തേക്ക് ചേരുന്ന സമ്മേളനത്തില്‍ ക്രീയാത്മാകമായ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.17ാമത് ലോക്സഭയുടെ 13-ാമത് സമ്മേളനമാണ് ചേരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്. അഞ്ചുദിവസത്തെ സമ്മേളനത്തിലെ കാര്യപരിപാടികള്‍ എന്തൊക്കെയാണെന്നതിലും പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലായിരിക്കുമോ സമ്മേളനമെന്ന കാര്യത്തിലും കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *