ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗാന്ധിപഥം തേടി പഠന പോഷണ യാത്ര ഗാന്ധിജിയുടെ ജന്മസ്ഥലമായ പോർബന്തർ സന്ദർശിച്ചു.

പോർബന്തറിലെ ഗാന്ധിജിയുടെ പേരിലുള്ള പൊതു വിദ്യാലയത്തിലെ കുട്ടികളുമായി സംവദിക്കാൻ യാത്രാ സംഘം വിദ്യാലയത്തിലെത്തി. വിദ്യാലയത്തിൽ കുട്ടികൾ കലാപ്രകടനങ്ങൾ നടത്തി. തീം സോംഗ്, കളരിപ്പയറ്റ്, ജയ്ഹോയുടെ ദൃശ്യാവിഷ്‌കാരണം എന്നിവ അവതരിപ്പിച്ചു. നൃത്തവും ദേശഭക്തിഗാനങ്ങളും അവതരിപ്പിച്ച് വിദ്യാലയവും യാത്രാ സംഘത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചു.

ജില്ലയുടെ യാത്രാ സ്മൃതി ഫലകം പോർബന്തർ എം കെ ഗാന്ധി ഗവ.സ്കൂൾ പ്രിൻസിപ്പൽ ചാണക്യന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നൽകി. യാത്രാ സംഘം ഗാന്ധിജിയുടെയും കസ്തൂർബയുടെയും ഭവനങ്ങൾ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *