ആരോഗ്യമിത്ര നിയമനം

ഗവ. മെഡി കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴിൽ ആരോഗ്യമിത്ര തസ്തികയിലേക്ക് നിയമനം നടത്തുന്നു. 720 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത: ജി എൻ എം/ മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ കാർഡിയോ വാസ്‌കുലാർ ടെക്നോളജിസ്റ്റ്/ അനസ്തറ്റിസ്റ്റ് ടെക്‌നിഷ്യൻ / റെസ്പിറേറ്ററി ടെക്‌നിഷ്യൻ/ ഡി സി എ കൂടാതെ കാസ്പ് കൗണ്ടറിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും. താല്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള 46 വയസ്സിനു താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 14ന് ഉച്ചക്ക് 1.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04952 350475

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എലത്തൂർ ഗവ. ഐ.ടി.ഐയിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ) തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഗവ. അംഗീകൃത മുന്ന് വർഷ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് മിനിമം യോഗ്യത. പ്രതിമാസ വേതനം പരമാവധി 27,825/- രൂപ ലഭിക്കുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം സെപ്റ്റംബർ 15ന് രാവിലെ 11 മണിക്ക് പട്ടികജാതി വികസന വകുപ്പിന്റെ ഉത്തര മേഖല ട്രെയിനിംഗ് ഇൻസ്പെക്ടറാഫീസിൽ കൂടിക്കാഴ്ച്ചക്ക് ഹാജരാകണമെന്ന് ട്രെയിനിംഗ് ഇൻസ്‌പെക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 -2371451

സൗജന്യ നെറ്റ് പരിശീലനം

പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്പ്മെന്റ് സെന്ററിൽ യു ജി സി നെറ്റ് ജനറൽ പേപ്പറിന്റെ സൗജന്യ പരിശീലനം ആരംഭിക്കുന്നു. നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 23ന് വൈകുന്നരം അഞ്ച് മണിക്ക് മുമ്പായി പേരാമ്പ്ര സി.ഡി.സിയുടെ ഫേസ്ബുക്ക് പേജിലെ (cdc.perambra) ലിങ്ക് വഴിയോ ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. 45 പേർക്കാണ് പ്രവേശനം. ഒക്ടോബർ ആദ്യവാരം ക്ലാസ്സുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0496-2615500

മരങ്ങള്‍ വില്‍ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

വിനോദസഞ്ചാര വകുപ്പിന് കീഴിലെ ദേവികുളം യാത്രി നിവാസിന്റെയും സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെയും വളപ്പിനുളളില്‍ നില്‍ക്കുന്ന ഒന്നു മുതല്‍ ആറ് വരെ നമ്പര്‍ രേഖപ്പെടുത്തിയ മരങ്ങള്‍ (യൂക്കാലിപ്സ് റെഡ്ഗം-3, സില്‍വര്‍ ഓക്ക്-3) പൊതുലേല വൃവസ്ഥയില്‍ വില്‍ക്കുന്നതിന് താല്‍പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ മൂന്നിന് വൈകിട്ട് മൂന്ന് മണി വരെ ദേവികുളം യാത്രനിവാസ് വിനോദ സഞ്ചാരവകുപ്പ് ഓഫീസില്‍ നിന്നും ക്വട്ടേഷന്‍ ഫോം വാങ്ങാവുന്നതാണ്. ഒക്ടോബര്‍ 10 ന് വൈകിട്ട് മൂന്നിന് പൊതുലേലം നടക്കും. മരങ്ങള്‍ ഓഫീസ് സമയത്ത് നേരിട്ട് കണ്ട് ബോധ്യപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04865 264200.

പഠനമുറി നിര്‍മ്മാണ ധനസഹായം

പട്ടികജാതി വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2023-2024 ല്‍ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പഠനമുറി നിര്‍മ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, ടെക്നിക്കല്‍, സ്പെഷ്യല്‍, കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന തൊടുപുഴ ബ്‌ളോക്ക് പഞ്ചായത്ത് പരിധിയില്‍ പെട്ട ഇടവെട്ടി, പുറപ്പുഴ, മുട്ടം, മണക്കാട്, കരിങ്കുന്നം, കുമാരമംഗലം അല്ലെങ്കില്‍ തൊടുപുഴ നഗരസഭയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് നിലവിലുളള വീടിനൊപ്പം പഠനമുറി നിര്‍മ്മിക്കുന്നതിനാണ് ധനസഹായം ലഭിക്കുക. അപേക്ഷകര്‍ 800 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുളള വാസയോഗ്യമായ വീടുളളവരും ഒരു ലക്ഷം രൂപഴില്‍ താഴെ വാര്‍ഷിക വരുമാനമുളളവരും ഇതേ ആവശ്യത്തിന് മറ്റ് ഗവണ്‍മെന്റ് എജന്‍സികളില്‍ നിന്നും ധനസഹായം ലഭിക്കാത്തവരും ആയിരിക്കണം. അര്‍ഹരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അപേക്ഷയും അനുബന്ധ രേഖകളും സെപ്തംബര്‍ 30 ന് വൈകിട്ട് 5 മണിക്ക് മുമ്പായി തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547630932.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഒഴിവുളള ട്രേഡ്സ്മാന്‍ (ഷീറ്റ്മെറ്റല്‍, കാര്‍പെന്ററി, ടര്‍ണിങ്) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 15 ന് ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 15 ന് വെളളിയാഴ്ച്ച രാവിലെ 10 മണിക്ക് അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400006481.

പി ജി മെഡിക്കൽ: ഭേദഗതി വരുത്തിയ പ്രോസ്പെക്ടസും വിജ്ഞാപനവും പ്രസിദ്ധീകരിച്ചു

    സർക്കാർ ഉത്തരവ് പ്രകാരം ഭേദഗതി വരുത്തിയ 2023ലെ പി ജി മെഡിക്കൽ കോഴ്സിലേക്കുള്ള പ്രോസ്പെക്ടസും വിജ്ഞാപനവും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.  ഹെൽപ് ലൈൻ നമ്പർ: 0471 2525300.

റസിഡന്റ് മെഡിക്കൽ ഓഫീസർ

    തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ സെപ്റ്റംബർ 26ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

എൽ.എൽ.എം : പരീക്ഷ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

2023 സെപ്റ്റംബർ 16ന് നടത്തുന്ന എൽ.എൽ.എം 2023 കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

    വെബ്സൈറ്റിൽ ആപ്ലിക്കേഷൻ നമ്പറും, പാസ്‌വേഡും കൃത്യമായി നൽകിയതിനുശേഷം ‘Admit Card’ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് എടുക്കാം. അപ്‌ലോഡ്‌ ചെയ്ത ഓൺലൈൻ അപേക്ഷയിലെ അപാകത മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്.  അവർക്ക് ഹോം പേജിലെ ‘Memo’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ തങ്ങളുടെ അപേക്ഷയിലെ ന്യൂനതകളുടെ വിശദവിവരങ്ങൾ കാണാം. അത്തരം അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സെപ്റ്റംബർ 12 ഉച്ചയ്ക്ക് രണ്ടിനു മുമ്പായി അപ്‌ലോഡ്‌ ചെയ്യണം. തപാൽ/ഇ-മെയിൽ/ഫാക്സ് മുഖേന സമർപ്പിക്കുന്ന രേഖകൾ യാതൊരു കാരണവശാലും ന്യൂനതകൾ പരിഹരിക്കുന്നതിനായി സ്വീകരിക്കുന്നതല്ല. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

സ്പോട്ട് അഡ്മിഷൻ

    2023-24 വർഷത്തെ എം.ടെക് പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 13 ബുധനാഴ്ച (13.09.203) നടക്കും. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി അന്നേ ദിവസം രാവിലെ ഒമ്പതിനു കോളേജിൽ ഹാജരാകണം. രാവിലെ 10നു ശേഷം രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ (www.gecbh.ac.in) ലഭ്യമാണ്.

കൈമനം വനിതാ പോളിടെക്നിക്: ലാറ്ററൽ എൻട്രി

    കൈമനം വനിതാ പോളിടെക്നിക്ക് കോളേജിൽ 2023-24 അധ്യയന വർഷത്തിലേക്കുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്സുകളിലെ നിലവിലുള്ള ഒഴിവുകളിലേക്ക് സെപ്റ്റംബർ 13 ബുധനാഴ്ച സ്പോട്ട് അഡ്മിഷൻ നടക്കും. പ്രവേശനം നേടുവാൻ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ സെപ്റ്റംബർ 13നു രാവിലെ 9 മുതൽ 11 വരെ കൈമനം വനിതാ പോളിടെക്നിക്ക് കോളേജിൽ എത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ അപേക്ഷ സമർപ്പിക്കാത്ത വിദ്യാർഥിനികൾ പുതിയ അപേക്ഷ സമർപ്പിക്കുന്നതിനായി അന്നേ ദിവസം രാവിലെ ഒമ്പതിന് എത്തിച്ചേരണം. വിശദവിവരങ്ങൾ www.polyadmission.org/let എന്ന സൈറ്റിൽ ലഭ്യമാണ്.

    നിലവിൽ ഏതെങ്കിലും പോളിടെക്നിക്ക് കോളേജിൽ അഡ്മിഷൻ എടുത്തവർ അഡ്മിഷൻ സ്ലിപ്പുമായി വരേണ്ടതാണ്.  ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവർ ടി സി ഉൾപ്പെടെ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതാണ്. പ്രോസ്പെക്ടസ് പ്രകാരമുള്ള 13995/- രൂപ ഫീസ് (ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേന), പിറ്റിഎ ഫണ്ട് (ക്യാഷ്) എന്നിവ അഡ്മിഷൻ സമയത്ത് നൽകണം. 

യൂണിവേഴ്സിറ്റി ആൻഡ് ഫുഡ്സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണൽ ക്യാമ്പ് 15ന്

    യൂണിവേഴ്സിറ്റി ആൻഡ് ഫുഡ്സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ സെപ്റ്റംബർ മാസത്തിലെ ഔദ്യോഗിക ക്യാമ്പ് സെപ്റ്റംബർ 15നു തൃശ്ശൂർ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ നടക്കും. ഈ ദിവസങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കേസുകളുടെ വാദം കേൾക്കുന്നതോടൊപ്പം കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശ്ശൂർ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഫുഡ്സേഫ്റ്റി ആക്ട് 2006ന്റെ പരിധിയിൽ വരുന്ന കേസുകളും, യൂണിവേഴ്സിറ്റി കേസുകളും അപ്പീൽ ചട്ടങ്ങൾക്കനുസൃതമായി ഫയലിൽ സ്വീകരിക്കുമെന്നു ട്രൈബ്യൂണൽ സെക്രട്ടറി അറിയിച്ചു.

സ്പോട്ട് അഡ്മിഷൻ 13ന്

       ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എഞ്ചിനീയറിംഗ് കോളേജിൽ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 13ന് സ്പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം 11ന് കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9846934601, 9446700417.

കെ.ജി.റ്റി.ഇ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി

    സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരുവർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ്‌ ടെക്‌നോളജി കോഴ്‌സിന് കോഴിക്കോട് ഉപകേന്ദ്രത്തിൽ അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ കോഴ്‌സുകളായ പ്രീ-പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ്‌വർക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് എന്നീ കോഴ്‌സുകളിൽ കോഴിക്കോട് ഉപകേന്ദ്രത്തിൽ സീറ്റുകൾ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവർഗ്ഗ/മറ്റ് അർഹരായ വിഭാഗങ്ങൾക്ക്‌ നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്‌ വരുമാന പരിധിക്ക്‌ വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

സി-ആപ്റ്റിന്റെ കോഴിക്കോട്‌ സബ്‌സെന്ററിലാണ്‌ കോഴ്‌സുകൾ നടത്തുന്നത്. ചേരാൻ ആഗ്രഹിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സി-ആപ്റ്റ് ട്രെയിനിംഗ് ഡിവിഷനിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് : 0495 2723666, 0495 2356591, 9778751339. e-mail: Kozhikode@captkerala.com.

ബി.ടെക് ലാറ്ററൽ എൻട്രി : ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു

കേരളത്തിലെ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023-24 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് വേണ്ടിയുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് (മൂന്നാം ഘട്ടം) സെപ്റ്റംബർ 14 നു www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട താത്പര്യമുള്ള അപേക്ഷാർഥികൾ കോഴ്‌സ്-കോളേജ് ഓപ്ഷൻസ് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം. പുതിയതായി നൽകുന്ന ഓപ്ഷനുകൾ പരിഗണിച്ചായിരിക്കും സ്‌പെഷ്യൽ അലോട്ട്‌മെന്റ്. കോളജുകളിൽ അഡ്മിഷൻ എടുത്തവർക്ക് എൻ.ഒ.സി ആവശ്യമില്ല. സെപ്റ്റംബർ 13 നു വൈകിട്ട് അഞ്ചു വരെ ഓപ്ഷൻസ് രജിസ്റ്റർ ചെയ്യാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ 15നു വൈകിട്ട് അഞ്ചിനു മുൻപായി അതാതു കോളജുകളിൽ പ്രവേശനം നേടേണം. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in, 0471-2560363, 364.
ടെണ്ടറുകൾ ക്ഷണിച്ചു

കുന്ദമംഗലം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഒരു വർഷത്തേക്ക് വാഹനം വാടകക്ക് നൽകുന്നതിന് താൽപര്യമുളള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച് ടെണ്ടറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 15. കൂടുതൽ വിവരങ്ങൾക്ക് : 0495-2800682

സ്പോട്ട് അഡ്മിഷൻ

ഗവ.വനിതാ പോളിടെക്നിക് കോളേജിന്റെ അനുബന്ധ സ്ഥാപനമായ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സെപ്റ്റംബർ 14ന് രാവിലെ 9.30 മുതൽ 10.30 വരെ പേര് രജിസ്റ്റർ ചെയ്ത് പ്രവേശന നടപടികളിൽ പങ്കെടുക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ആവശ്യമായ ഫീസ് (ക്രഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച്) എന്നിവ കൈവശം വെച്ച് പേര് രജിസ്റ്റർ ചെയ്യുകയും അഡ്മിഷൻ പ്രക്രിയയിൽ പങ്കെടുക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2370714

സൗജന്യ പി എസ് സി പരിശീലനം

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി. നടത്തുന്ന വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന പ്ലസ് ടു വും അതിനു മുകളിൽ യോഗ്യതയുമുളള ഉദ്യോഗാർത്ഥികൾക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി പി.എസ്.സി. നിഷ്കർഷിക്കുന്ന പ്രായപരിധിയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഈ കാര്യാലയത്തിൽ നേരിട്ട് ഹാജരായോ തപാൽ മുഖാന്തിരമോ ഇ മെയിൽ വഴിയോ സെപ്റ്റംബർ 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2370179

Leave a Reply

Your email address will not be published. Required fields are marked *