സ്പോട്ട് അഡ്മിഷൻ
ഗവ. എഞ്ചിനീയറിംഗ് കോളേജിൽ വിവിധ ബ്രാഞ്ചുകളിലെ ബി.ടെക് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 14ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള വിദ്യാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് മുൻപായി കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2383220, 2383210
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്പെഷ്യൽ, ടെക്നിക്കൽ/കേന്ദ്രീയ വിദ്യാലയങ്ങളിൽ അഞ്ച് മുതൽ 12വരെയുളള ക്ലാസ്സുകളിൽ പഠിക്കുന്ന ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനവും 800 സ്ക്വയർ ഫീറ്റിൽ താഴെ മാത്രം വിസ്തീർണ്ണമുളള വീടുകളിൽ താമസ്സിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ബ്ലോക്ക് /മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക് : 0495- 2370379
ടെണ്ടർ ക്ഷണിച്ചു
ഐസിഡിഎസ് അർബൻ 3 കാര്യാലയത്തിലേക്ക് 2023-24 സാമ്പത്തിക വർഷത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി സെപ്റ്റംബർ 26. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ : 0495 2461197
ക്ലീനിംഗ് ജീവനക്കാരുടെ ഒഴിവ്
ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴിൽ മൂന്ന് ക്ലീനിംഗ് ജീവനക്കാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത : ഏഴാം ക്ലാസ്. പ്രായം : 21 മുതൽ 45 വയസ്സ് വരെ. 600 രൂപ ദിവസ വേതനടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം സെപ്റ്റംബർ 16ന് രാവിലെ 9 മുതൽ 11 മണി വരെ ആശുപത്രി കോൺഫറൻസ് റൂമിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ക്വട്ടേഷനുകൾ ക്ഷണിച്ചു
കോഴിക്കോട് ഭവന നിർമ്മാണ ബോർഡിന്റെ കീഴിലുളള മെഡിക്കൽ കോളേജ് ഭവന പദ്ധതി എക്സിക്യൂട്ടീവ് ഫ്ലാറ്റ് നിർമാണത്തിന് ഫയർ ആൻഡ് എം ഇ പി കൺസൾട്ടന്റ് ലഭ്യമാക്കുന്നതിലേക്കുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : സെപ്റ്റംബർ 20 വൈകീട്ട് 4.30. കൂടുതൽ വിവരങ്ങൾക്ക് : 0495 2765165
ജലജീവൻ മിഷനിൽ ഒഴിവുകൾ
കേരള ജല അതോറിറ്റി ജൽജീവൻ മിഷന്റെ ഭാഗമായി ആരംഭിച്ച ജില്ലയിലെ ജലഗുണനിലവാര പരിശോധനാ ലാബുകളിലേക്ക് ക്വാളിറ്റി മാനേജർ/ടെക്നിക്കൽ മാനേജർ (യോഗ്യത: ബി.എസ്.സി. കെമിസ്ട്രി, മൈക്രോബയോളജി, ജല പരിശോധനാ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, എം.എസ്.സി ഉള്ളവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം), സാംപ്ലിങ് അസ്സിസ്റ്റന്റ് (എസ്.എസ്.എൽ.സി, ശാരീരികക്ഷമത ) തസ്തികകളിൽ പരമാവധി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രായപരിധി നാൽപ്പത് വയസ്സ്. താൽപര്യമുള്ളവർ സെപ്റ്റംബർ 20ന് രാവിലെ പതിനൊന്നിനും ഉച്ചയ്ക്ക് രണ്ടിനുമിടയിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം മലാപ്പറമ്പ് ജലഅതോറിറ്റി ക്വാളിറ്റി കണ്ട്രോൾ ഡിവിഷൻ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2374570
