രണ്ടര പതിറ്റാണ്ടിന് ശേഷം ദില്ലി സര്‍വകലാശാലയിലേക്ക് മലയാളത്തിന്റെ കടന്നു വരവ്. ദീർഘനാളായി അധ്യാപക നിയമനം മുടങ്ങിയതാണ് മലയാള ഭാഷ ദില്ലി സർവകലാശാലയ്ക്ക് പുറത്താകാൻ കാരണം. ദില്ലി സർവകലാശാലയിലെ നോർത്ത് ക്യാംപസിലെ വിദ്യാർത്ഥികൾക്കാണ് നിലവിൽ മലയാളത്തിന്റെ ഓഫ്‌ലൈൻ ക്ലാസുകൾ നടക്കുന്നത്. സാഹിത്യവും, സംസ്കാരവും, കലയുമൊക്കെ വിളിച്ചോതുന്ന തെളിമലയാളം പഠിക്കാൻ മലയാളികൾക്ക് പുറമേ അന്യസംസ്ഥാന വിദ്യാർത്ഥികൾക്കും അവസരമൊരുങ്ങിയിരിക്കുകയാണ് ഇതോടെ. വടക്ക് കിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ നിന്നുള്ള ഡാനിയേലാണ് അത്തരമൊരു വിദ്യർത്ഥി. അതേസമയം 1994-ൽ പ്രൊഫസർ അകവൂർ നാരായണൻ വിരമിച്ചതോടെയാണ് സർവകലാശാലയിലെ മലയാളം വകുപ്പിന് പൂട്ട് വീണത്. പീന്നിട് 28 വർഷത്തേക്ക് വേറെ നിയമനങ്ങളോന്നും നടക്കാത്തതിനെ തുടർന്ന് മലയാള പഠനവും മുടങ്ങുകയായിരുന്നു. സംസ്ഥാന സർക്കാരിനടക്കം ഇതിനെതിരെ നിവേദനങ്ങള്‍ നൽകിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ജൂണില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി മലയാളം ഉള്‍പ്പടെ ഏഴ് പ്രാദേശിക ഭാഷകള്‍ പഠിപ്പിക്കാന്‍ സർവകലാശാല അധ്യാപകരെ നിയോഗിച്ചതോടെയാണ് മലയാളഭാഷ വകുപ്പും യാഥാർത്ഥ്യമായത്. സാഹിത്യകാരന്‍ കൂടിയായ ഡോ ശിവപ്രസാദാണ് മലയാളം വിഭാഗത്തിന്റെ പുതിയ മേധാവി. മലയാളത്തിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളിലും അടുത്തയാഴ്ചമുതൽ ക്ലാസുകൾ തുടങ്ങും. നാല് വിദ്യർത്ഥികൾക്കുള്ള ഗവേഷണ സൗകര്യവും ഇത് മൂലം സർവകലാശായിൽ ഒരുങ്ങിയിട്ടുണ്ട്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
