ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ആശയത്തിന്റെ സാധ്യതയെക്കുറിച്ച് 22-ാം നിയമ കമ്മിഷൻ ഉടൻ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സൂചന. നിയമ മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനായ കമ്മിഷനാണ് അന്തിമ റിപ്പോർട്ട് തയാറാക്കുന്നത്. ജസ്റ്റിസ് റിതു രാജിന്റ നേതൃത്വത്തിലുള്ള സമിതി രാഷ്ട്രീയ പാർട്ടികളുമായും വിദഗ്ധരുമായും ചർച്ചകളും നടത്തി. ഇതേ വിഷയത്തിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ ആദ്യ യോഗം ശനിയാഴ്ച നടന്നിരുന്നു.
തിരഞ്ഞെടുപ്പ് സമന്വയിപ്പിക്കണമെങ്കിൽ ഈ വർഷം മുതൽ നടപടികൾ ആരംഭിക്കേണ്ടതായി വരും. 2024ൽ തിരഞ്ഞെടുപ്പ് ഒരേസമയം നടത്താനുള്ള സാധ്യതകൾ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‍
. നിയമ കമ്മിഷന്റെ റിപ്പോർട്ട് ഉന്നതതല സമിതിക്ക് പരിശോധനയ്ക്കായി സർക്കാർ നൽകിയേക്കുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സമന്വയിപ്പിച്ച് തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷൻ ശുപാർശ ചെയ്തേക്കുമെന്നും 2029ൽ അത് സാധ്യമായേക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *