ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

രാജാക്കാട് സര്‍ക്കാര്‍ ഐടിഐയില്‍ പ്ലംബര്‍, അരിത്തമാറ്റിക്കം ഡ്രായിങ് ഇന്‍സ്ട്രക്ടര്‍, എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.
പ്ലംബര്‍ തസ്തികയില്‍ സിവിലിലോ മെക്കാനിക്കലിലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ എന്‍ടിസി അല്ലെങ്കില്‍ എന്‍എസി,മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത.
അരിത്തമാറ്റിക്കം ഡ്രായിങ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ സിവിലിലോ മെക്കാനിക്കലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ എന്‍ടിസി അല്ലെങ്കില്‍ എന്‍എസി, മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ എംബിഎ അല്ലെങ്കില്‍ ബിബിഎ അല്ലെങ്കില്‍ ഏതെങ്കിലും ബിരുദമോ അല്ലെങ്കില്‍ ഡിപ്ലോമയോ അഭികാമ്യം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ബേസിക് കമ്പ്യൂട്ടര്‍സ്‌കില്‍ ഇവ നിര്‍ബന്ധം.
ഇന്റര്‍വ്യു സെപ്റ്റംബര്‍ 30 ന് രാവിലെ 10 ന് നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868241813, 98955707399.

വനിതാ കാറ്റില്‍ കെയര്‍ നിയമനം

നെടുങ്കണ്ടം ക്ഷീരവികസന യൂണിറ്റ് ഓഫീസിലെ വനിതാ കാറ്റില്‍ കെയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
നെടുങ്കണ്ടം ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ നിന്നും നിബന്ധനകള്‍ പ്രകാരം ജോലി ചെയ്യാന്‍ താല്‍പര്യമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8000 രൂപ ഇന്‍സെന്റീവ് നല്‍കും. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കി നെടുങ്കണ്ടം യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരും കുറഞ്ഞത് പത്താം ക്ലാസ് വിജയിച്ചവരുമായിരിക്കണം. ക്ഷീരസഹകരണ സംഘങ്ങളില്‍ അംഗങ്ങളായിട്ടുളള വനിതകള്‍ക്ക് മുന്‍ഗണന ഉണ്ടാകും. വിമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ ആയി മുന്‍പ് സേവനം അനുഷ്ഠിച്ചവര്‍ക്ക് ആ സേവനകാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷകര്‍ എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകര്‍ക്കുളള ഇന്റര്‍വ്യു തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ വച്ച് ഒക്ടോബര്‍ 11 പകല്‍ 11 മണിക്ക് നടക്കും. ഇന്റര്‍വ്യു സംബന്ധിച്ച് പ്രത്യേക അറിയിപ്പ് നല്‍കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ക്ഷീര പരിശീലനകേന്ദ്രത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ പരിശീലനം ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 7 ശനിയാഴ്ച വൈകിട്ട് 5 മണി . കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04862 222099.

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

അഴുത ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് പ്രവൃത്തികള്‍ക്ക് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലും അഴുത ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലും ലഭ്യമാണ്.

വി.എച്ച.എസ്.ഇ അധ്യാപക ഒഴിവ്

സുൽത്താൻ ബത്തേരി ഗവ. സർവ്വജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ വി.എച്ച.എസ്.ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബി വി എസ്‌സി. കൂടിക്കാഴ്ച ഒക്ടോബർ മൂന്നിന് രാവിലെ 11 മണിക്ക് വി.എച്ച്.എസ്.ഇ ഓഫീസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ക്ലീനിംഗ് ജീവനക്കാരുടെ ഇന്റർവ്യൂ

കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴീൽ ക്ലീനിംഗ് ജീവനക്കാരുടെ ഇന്റർവ്യൂ സെപ്റ്റംബർ 29ന് രാവിലെ ഒമ്പത് മണി മുതൽ 11 മണിവരെ നടക്കുമെന്ന് ആശുപത്രി വികസന സൊസൈറ്റി സൂപ്രണ്ട് അറിയിച്ചു. ഇൻറർവ്യു നിപ നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവെച്ചതായിരുന്നു.

ഐടിഐ ഇൻസ്ട്രക്ടർ നിയമനം

മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയിൽ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി ആന്റ് സിസ്റ്റം മെയിന്റനൻസ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താൽക്കാലിക ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി/രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഡിപ്ലോമ/ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബി.ടെക്/ ഒരു വർഷത്തെ പ്രവൃത്തി പരിചയം. യോഗ്യരായവർ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഒക്ടോബർ നാലിന് രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഹോസ്റ്റൽ വാർഡന്റെ താൽക്കാലിക ഒഴിവിലേക്കും അന്നേ ദിവസം ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ അനുബന്ധ രേഖകളുമായി ഹാജരാവണം. ഫോൺ: 0495 2373976.

കമ്പ്യൂട്ടർ കോഴ്സ് സീറ്റൊഴിവ്

സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ പി.ജി.ഡി.സി.എ, ഡി.സി.എ കോഴ്സുകൾക്ക് സീറ്റുകൾ ഒഴിവുണ്ട്. പട്ടികജാതി/ പട്ടിക വർഗ/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് കോഴ്സുകൾ സൗജന്യമാണ്. ഫോൺ: 0495 2720250, 9745208363.

പ്രൊഫഷണൽ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഗവ., ഗവ. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രൊഫഷണൽ, വൊക്കേഷണൽ, ടെക്‌നിക്കൽ കോഴ്‌സുകളിൽ പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കൾ, ഭാര്യ എന്നിവർക്ക് സൈനികക്ഷേമ വകുപ്പിന്റെ പ്രൊഫഷനൽ കോഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിമുക്ത ഭടന്മാരുടെ കുട്ടികൾ വിവാഹം കഴിക്കാത്തവരും കോഴ്‌സിന് ചേരുന്ന സമയം 25 വയസ്സ് തികയാത്തവരും തൊഴിൽ രഹിതരും മുൻവർഷത്തെ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരും ആയിരിക്കണം. അപേക്ഷാഫോം ഒക്ടോബർ 21 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽനിന്ന് സൗജന്യമായി ലഭിക്കും. പി എം എം എസ് എസ് ഉൾപ്പെടെ മറ്റ് സ്‌കോളർഷിപ്പുകൾ ലഭിക്കാത്തവർക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ഒക്ടോബർ 31ന് വൈകീട്ട് നാല് മണി വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0495 2771881.

ജില്ലാ സിവിൽ സർവ്വീസ് ടൂർണമെന്റ്് ഒക്ടോബർ 12ന്

2023-24 വർഷത്തെ കോഴിക്കോട് ജില്ലാ സിവിൽ സർവ്വീസ് ടൂർണമെന്റ് ഒക്ടോബർ 12, 13 തീയ്യതികളിൽ നടക്കും. കായിക താരങ്ങൾ അപേക്ഷ ഒക്ടോബർ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ വെബ്സൈറ്റിൽ ലഭിക്കും. വിലാസം: https://www.sportscouncilkozhikode.com/ ഫോൺ: 0495 2722593.

വാഹനം: ക്വട്ടേഷൻ ക്ഷണിച്ചു

തിരുവനന്തപുരം കാര്യവട്ടത്തെ എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തിൽ ഒക്ടോബർ 13 മുതൽ 15 വരെ നടത്തുന്ന ‘കളിക്കളം’ കായികമേളയിൽ പ്രീമെട്രിക് ഹോസ്റ്റലിലെ 38 അന്തേവാസികളെയും അഞ്ച് ജീവനക്കാരെയും ഒക്ടോബർ 12ന് രാവിലെ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കുന്നതിനും, തുടർന്ന് പരിപാടികൾ പൂർത്തിയായ ശേഷം ഒക്ടോബർ 15ന് തിരികെ എത്തിക്കുന്നതിനും എ.സി ബസ് (43 പേർക്ക് യാത്ര ചെയ്യാൻ) വാടകക്ക് ലഭ്യമാക്കവൻ തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബർ നാല് ഉച്ച 2.30 വരെ. വിലാസം: ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്മെന്റ് ഓഫീസ്, സിവിൽ സ്റ്റേഷൻ, ഫോൺ: 0495 2376364.

ഡിഎൽ.എഡ് അഭിമുഖം 30 ന്

കോഴിക്കോട് ജില്ലയിലെ ഗവ. ടി.ടി.ഐകളിലെ 2023-25 വർഷത്തെ ഡിഎൽ.എഡ് പ്രവേശനത്തിനായി ഹ്യുമാനിറ്റീസ്, കോമേഴ്‌സ് വിഷയങ്ങളിലെ അഭിമുഖം സെപ്റ്റംബർ 30 ശനിയാഴ്ച കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിൽ നടക്കും. സെപ്റ്റംബർ 19ന് നിപ്പ നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവെച്ചതായിരുന്നു. പുതുക്കിയ സമയക്രമം www.kozhikodedde.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗതാഗതം നിരോധിച്ചു

കിഫ്ബി പദ്ധതിയിൽപ്പെട്ട മണാശ്ശേരി-പുൽപ്പറമ്പ്-കൊടിയത്തൂർ-ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപെട്ട് കൊടിയത്തൂർ (കോട്ടമ്മൽ) മുതൽ സൗത്ത് കൊടിയത്തൂരിലെ ട്രാൻസ്ഫോർമർ വരെയുള്ള ഭാഗത്ത് സബ്‌ഗ്രേഡ് പ്രവൃത്തി നടക്കുന്നതിനാൽ ഒക്ടോബർ രണ്ട് മുതൽ ഏഴ് വരെ ഇതുവഴി ഗതാഗതം പൂർണമായി നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ സൗത്ത് കൊടിയത്തൂർ-മുറത്തുമൂല-കാരകുറ്റി- കൊടിയത്തൂർ വഴി പോവേണ്ടതാണെന്ന് കെആർഎഫ്ബി പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.\

പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

അട്ടപ്പാടി ഷോളയൂരിലെ പ്രീമെട്രിക് ഹോസ്റ്റലുമായി ബന്ധപ്പെട്ട മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ അഗളി (എസ്.എം.എസ് യൂണിറ്റ്) ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, അട്ടപ്പാടി ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ എന്നിവർക്ക് പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ ചെയർമാൻ ബി. എസ്. മാവോജി നിർദേശം നൽകി.

പ്രൊവിഷണൽ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2023-24ലെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക്‌ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടുതൽവിവരങ്ങൾക്ക് 0471-2560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ഇന്റർവ്യൂ മാറ്റിവച്ചു

    ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റ് (IMG) കൊച്ചി പ്രാദേശിക കേന്ദ്രത്തിന്റെ ഓഫീസിൽ സെപ്റ്റംബർ 28നു നടത്തുവാൻ നിശ്ചയിച്ചിരുന്ന സ്വീപ്പർ ഗ്രേഡ് II (Employment exchange) തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഒക്ടോബർ നാലിലേക്കു മാറ്റിയതായി റീജിയണൽ ഡയറക്ടർ അറിയിച്ചു.

ഇംഗ്ലിഷ് അധ്യാപക ഒഴിവ്

        നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിന്റെ നിയന്ത്രണത്തിലുള്ള ജി ഐ എഫ് ഡി കണ്ടള എന്ന സ്ഥാപനത്തിൽ ഇംഗ്ലിഷ് താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദം, സെറ്റ് / ബിഎഡ് / പിഎച്ച്ഡി (ഹയർ സെക്കന്ററി അധ്യാപക യോഗ്യത) തുടങ്ങിയവയാണ് യോഗ്യത. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ നാലിന് ഉച്ച തിരിഞ്ഞു രണ്ടിനു പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.

കെ.ജി.സി.ഇ പരീക്ഷ

        നിപ്പ വൈറസ് ബാധയെ തുടർന്ന് മാറ്റിവച്ച കെ.ജി.സി.ഇ ഏപ്രിൽ 2023 പരീക്ഷ സെപ്റ്റംബർ 29, 30, ഒക്ടോബർ മൂന്ന് തീയതികളിൽ നടത്തും. പുതുക്കിയ ടൈംടേബിൾ www.sbte.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കണ്ണൂർ പറശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല(KUHS) അംഗീകരിച്ച 2023-24 വർഷത്തെ ബി.എസ്.സി. നേഴ്‌സിംഗ്(ആയുർവേദം), ബി.ഫാം(ആയുർവേദം) എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 30ന് വൈകിട്ട് അഞ്ചു വരെ. പുതിയ ക്ലെയിമുകൾ (അവകാശവാദങ്ങൾ) നൽകുവാൻ സാധിക്കില്ല. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം / അപേക്ഷ നിരസിക്കപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.

മംഗല്യ പദ്ധതിയിൽ അപേക്ഷിക്കാം

       സാധുക്കളായ വിധവകൾ നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് 25,000 രൂപ ധനസഹായം നൽകുന്ന ‘മാംഗല്യ’ പദ്ധതി പ്രകാരം ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ/മുൻഗണനാ വിഭാഗത്തിൽപ്പെട്ട 18നും 50 നും മധ്യേ പ്രായമുള്ള വിധവകളുടെ പുനർവിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട അങ്കണവാടി/ശിശുവികസന പദ്ധതി ഓഫീസുകൾ സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക്: 0471 2969101.

ഡ്രൈവർ കം അറ്റൻഡന്റ്

       വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ഓഫീസിലേക്ക് ഡ്രൈവർ കം അറ്റൻഡന്റിന്റെ താത്കാലിക പാനൽ തയ്യാറാക്കുന്നു. 18നും 50 വയസിനും ഇടയിൽ പ്രായവും പത്താം ക്ലാസ് പാസ് യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ നാലിനു രാവിലെ 9.30 ന് നന്തൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ബയോഡേറ്റയും പത്താം ക്ലാസ്, ഡ്രൈവിംഗ് ലൈൻസ്, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റ്, പോലീസ് സ്റ്റേഷനിൽ നിന്നും തൊഴിൽ അനുമതി രേഖ എന്നിവയുമായി കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം-3. ഫോൺ: 0471 2311842.

ലോക ഹരിത ഉപഭോക്തൃ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നാളെ

ലോക ഹരിത ഉപഭോക്തൃദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10.30 ന് തിരുവനന്തപുരം പ്രസ് ക്ലബിലെ ടി.എൻ. ഗോപകുമാർ സ്മാരകഹാളിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവ്വഹിക്കും. ഗതാഗതവകുപ്പ് മന്ത്രി ആന്റണിരാജു അധ്യക്ഷത വഹിക്കും.

       എല്ലാ വർഷവും സെപ്തംബർ 28 ലോക ഹരിത ഉപഭോക്തൃദിനമായി ആചരിക്കുന്നു. 'മാലിന്യരഹിത ഊർജ്ജത്തിലേക്കുള്ള മാറ്റത്തിലൂടെ ഉപഭോക്തൃശാക്തീകരണം' എന്നതാണ് ഇത്തവണത്തെ ലോക ഹരിത ഉപഭോക്തൃദിനം മുന്നോട്ടുവയ്ക്കുന്ന ആശയം. പരിസ്ഥിതി മലിനീകരണം ഉണ്ടാകാത്തതും പുനർനിർമിക്കാവുന്നതുമായ ഊർജ്ജം കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിന് പുതിയമാർഗങ്ങൾ കണ്ടെത്തി ഉപഭോക്താക്കളിലെത്തിക്കുകയും ഊർജ്ജം പാഴാക്കാതെ ഉപയോഗിക്കുകയും ചെയ്യുക എന്നത് ആധുനിക കാലത്തിന്റെ ആവശ്യകതയായി മാറിയിരിക്കുന്നു. സംസ്ഥാന സി.ഡി.ആർ.സി പ്രസിഡന്റ് റിട്ട. ജസ്റ്റിസ് കെ.സുരേന്ദ്ര മോഹൻ മുഖ്യപ്രഭാഷണം നടത്തും.

       'ഉപഭോക്തൃശാക്തീകരണം മാലിന്യമുക്തഊർജ ഉപഭോഗത്തിലൂടെ' എന്ന വിഷയം ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചിട്ടുണ്ട്. അക്രഡിറ്റഡ് എനർജി ഓഡിറ്റർ സുരേഷ്ബാബു.ബി.പി വിഷയാവതരണം നടത്തും. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ വിശിഷ്ടാതിഥിയായി പങ്കെടുക്കും. സംസ്ഥാന ഉപഭോക്തൃവകുപ്പ് തയ്യാറാക്കിയിട്ടുള്ള പരസ്യചിത്രത്തിന്റെ റിലീസ്, 'സ്‌നേഹം പകരും ഊർജ്ജം' പോസ്റ്റർ പ്രകാശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.

അഭയകിരണം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ‘അഭയകിരണം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 50 വയസിന് മേൽ പ്രായമുള്ളതും പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട അങ്കണവാടി / ശിശു വികസന പദ്ധതി ഓഫീസുകളിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡിസംബർ 15. ഫോൺ നമ്പർ: 0471 2969101.

Leave a Reply

Your email address will not be published. Required fields are marked *