കാൻബെറ: മരത്തടികൊണ്ട് നിർമിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശം എന്ന നേട്ടം സ്വന്തമാക്കാൻ ഒരുങ്ങുകയാണ് പടിഞ്ഞാറൻ ഓസ്‌ട്രേലിയ. സൗത്ത് പെർത്തിലെ ചാൾസ് സ്ട്രീറ്റിൽ ഗ്രേഞ്ച് ഡെവലപ്മെന്റാണ് കെട്ടിടം നിർമിക്കുന്നത്. സി6 ബിൽഡിങ്ങെന്നാണ് നിലവിൽ ഈ കെട്ടിടത്തിന് നൽകിയിരിക്കുന്ന പേര്. ഓസ്‌ട്രേലിയയിൽ ഒരുങ്ങുന്നത് 50 നില കെട്ടിടമാണെന്നാണ് റിപ്പോർട്ടുകൾ. 191.2 മീറ്റർ ഉയരത്തിലുള്ള കെട്ടിടത്തിന്റെ 42 ശതമാനം തടി കൊണ്ടാകും നിർമിക്കുക. 600 മരങ്ങളുടെ തടി ഇതിനായി ഉപയോഗിക്കും.200-ലധികം അപ്പാർട്ട്‌മെന്റുകൾ ഇവിടെയുണ്ടാകും. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ആദ്യത്തെ കാർബൺ നെഗറ്റീവ് റെസിഡൻഷ്യൽ കെട്ടിടം കൂടിയാണിത്. റൂഫ്‌ടോപ്പ് ഗാർഡൻ, അർബൻ ഫാം പോലുള്ള സൗകര്യങ്ങളും കെട്ടിടത്തിലുണ്ടാകും. നിലവിൽ ലോകത്തിലേറ്റവും ഉയരമേറിയ തടിക്കെട്ടിടമെന്ന റെക്കോഡ് അമേരിക്കയിലെ വിസ്‌കോൺസിന്നിലെ അസെന്റ് ടവറിന്റെ പേരിലാണ്. 25 നിലകളിലായി സ്ഥിതി ചെയ്യുന്ന അസെന്റ് ടവറിന് 86 മീറ്റർ ഉയരമുണ്ട്. ഓസ്‌ട്രേലിയയിലെ സി6-ന്റെ പണിപൂർത്തിയായാൽ ഈ റെക്കോഡ് തകരും.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
