കാഞ്ചീപുരം: യൂട്യൂബർ ടി.ടി.എഫ്. വാസന്റെ ലൈസൻസ് പത്ത് വർഷത്തേക്ക് കാഞ്ചീപുരം ആർ.ടി.ഒ. റദ്ദാക്കി. റോഡിൽ അനധികൃതമായി ബൈക്കഭ്യാസം നടത്തിയതിന്റെ പേരിലാണ് നടപടി. കഴിഞ്ഞമാസം അതിവേഗത്തിൽ ബൈക്കോടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ വാസനെ പിന്നീട് പോലീസ് അറസ്റ്റുചെയ്തിരുന്നു.യൂട്യൂബ് ചാനലിലെ ബൈക്ക് അഭ്യാസ വീഡിയോകളിലൂടെയാണ് വാസൻ ശ്രദ്ധിക്കപ്പെട്ടത്. ലക്ഷക്കണക്കിന് യുവജനങ്ങൾ ഇയാളുടെ യൂട്യൂബ് ചാനലിന്റെ വരിക്കാരാണ്. ഈ ചാനൽ നിർത്തലാക്കണമെന്ന്, കഴിഞ്ഞദിവസം വാസന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. അഭ്യാസപ്രകടനം കാണിക്കുന്നതിന് ഉപയോഗിക്കുന്ന ബൈക്ക് കത്തിച്ചു കളയണമെന്നും കോടതി പറഞ്ഞു. തുടർന്നാണ് ഇപ്പോൾ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. കഴിഞ്ഞ മാസമാണ് വാസന് അദ്ദേഹത്തിന്റെ ആഡംബര ബൈക്കിൽ നിന്ന് അപകമുണ്ടാകുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. കാഞ്ചിപുരത്തിനടുത്ത് ഹൈവേയിലാണ് അദ്ദേഹത്തിന് അപകടമുണ്ടായത്. ചെന്നൈയിൽനിന്ന് ബൈക്കിൽ മഹാരാഷ്ട്രയിലേക്കുള്ള യാത്രയിലായിരുന്നു അപകടമെന്നായിരുന്നു റിപ്പോർട്ട്. ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ കാഞ്ചീപുരം ജില്ലയിലെ ബാലുചെട്ടിഛത്രത്തിൽ റോഡിൽ ബൈക്ക് ഓടിച്ച് അഭ്യാസ പ്രകടനം കാണിക്കുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്.സുസുക്കിയുടെ സൂപ്പർ ബൈക്ക് മോഡലായ ഹസാബുസയിലായിരുന്നു വാസന്റെ യാത്ര. സർവീസ് റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ ബൈക്കിന്റെ മുന്നിലെ വീൽ ഉയർത്തുകയും ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് പുറത്തേക്ക് തെറിച്ച് പോകുന്നതുമാണ് വീഡിയോയിലുള്ളത്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
