പാർലമെന്റിൽ സജീവമായി ഇടപെടുന്ന തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്രയ്ക്കെതിരെ കൈക്കൂലി ആരോപണവുമായി ബിജെപി.മഹുവ സഭയിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് മഹുവ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്കു കത്ത് നൽകി.

മഹുവയ്ക്കെതിരായ ആരോപണം അന്വേഷിക്കണമെന്നും ഉടനെ സസ്പെൻഡ് ചെയ്യണമെന്നുമാണ് ദുബെയുടെ ആവശ്യം. വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ‘‘അഭിഭാഷകൻ ജയ് ആനന്ദ് ദേഹാദ്രെ എനിക്കൊരു കത്തയച്ചു. പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കാൻ മഹുവയും വ്യവസായി ദർശൻ ഹിരാനന്ദാനിയും തമ്മിൽ പണമിടപാട് നടന്നെന്ന ശക്തമായ തെളിവുകളാണ് കത്തിലുള്ളത്.

അൻപതോളം ചോദ്യങ്ങളാണു മഹുവ ചോദിച്ചത്. ഇതിൽ മിക്കതും ദർശൻ ഹിരാനന്ദാനിയെയും അദ്ദേഹത്തിന്റെ കമ്പനിയുടെയും താൽപര്യാർഥമാണ്. അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടായിരുന്നു മഹുവയുടെ ചോദ്യങ്ങൾ.’’– ദുബെ ആരോപിച്ചു. സിബിഐ, ഇ.ഡി ഉൾപ്പെടെയുള്ള ഏജൻസികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നു പ്രതികരിച്ച മഹുവ, ബിജെപിയെയും അദാനി ഗ്രൂപ്പിനെയും വിമർശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *