ബൈജൂസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സി.എഫ്.ഒ) അജയ് ഗോയല്‍ രാജിവെച്ചു. ബൈജൂസില്‍ ചേര്‍ന്ന് ആറ് മാസത്തിനുള്ളിലാണ് അജയ് ​ഗോയൽ കമ്പനി വിടുന്നത്. പ്രമുഖ എന്‍ട്രന്‍സ് പരിശീലന സ്ഥാപനമായ ആകാശിനെ എറ്റെടുക്കുന്നതില്‍ നിര്‍ണാകയ പങ്കുവഹിച്ചത് അദ്ദേഹമായിരുന്നു. ഗ്രേറ്റ് ലേണിങ്, എപിക് എന്നിവ വില്‍ക്കുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി. 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ഫലങ്ങള്‍ കമ്പനി ഇതുവരെ ഫയല്‍ ചെയ്തിട്ടില്ല. വായ്പ തിരിച്ചടവിന് മൂലധനം സ്വരൂപിക്കാനുള്ള തിരക്കിട്ട നീക്കത്തിലുമായിരുന്നു കമ്പനി.
നിലവില്‍ ഫിനാന്‍സ് വിഭാഗം പ്രസിഡന്റായിരുന്ന നിതിന്‍ ഗൊലാനി സി.എഫ്.ഒ ആയി ചുമതലയേറ്റിട്ടുണ്ട്. പ്രദീപ് കനകിയ സീനിയര്‍ അഡൈ്വസറായും പ്രവര്‍ത്തിക്കും.

മുന്‍ സി.എഫ്.ഒ ആയിരുന്ന പി.വി റാവു 2021 ഡിസംബറിലാണ് രാജിവെച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് ഗോയലിനെ തല്‍സ്ഥാനത്ത് നിയമിച്ചത്. വേദാന്ത റിസോഴ്‌സ് ഗ്രൂപ്പിന്റെ ഡപ്യൂട്ടി സി.എഫ്.ഒ ആയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വേദാന്തക്ക് മുമ്പ്, ഡിയാജിയോ, ജി.ഇ(ജനറല്‍ ഇലക്ട്രിക്), കൊക്കക്കോള, നെസ്‌ലെ എന്നീ കമ്പനികളിലും ഉന്നത സ്ഥാനംവഹിച്ചു. വേദാന്തയിലേക്കാണ് ​ഗോയലിന്റെ തിരിച്ച്പോക്ക്

Leave a Reply

Your email address will not be published. Required fields are marked *