ദില്ലി: ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്ന് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം കടുക്കുന്നതിനിടെ ഇന്ത്യ എന്ന പേര് വെട്ടി റെയിൽവേ മന്ത്രാലയവും. റെയിൽവേ മന്ത്രാലയത്തിൻറെ ശുപാർശ ഫയലുകളിലാണ് രാജ്യത്തിൻറെ പേര് പരാമർശിക്കുന്നിടത്ത് ഭാരത് എന്നാക്കി മാറ്റിയിരിക്കുന്നത്. ഇന്ത്യക്ക് പകരം ഭാരത് എന്ന പേര് ഉപയോഗിക്കുന്ന ആദ്യ ഔദ്യോഗിക രേഖകളാണിത്.ഭരണഘടനയിൽ ഇന്ത്യ എന്നും ഭാരത് എന്നും പരാമർശിച്ചിട്ടുണ്ടെന്നും അതിനാൽ ഭാരത് എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നുമാണ് കേന്ദ്ര സർക്കാരിൻറെ വാദം. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വിദേശ രാഷ്ട്രതലവൻമാർക്ക് രാഷ്ട്രപതി ദ്രൗപതി മുർമു നൽകിയ ഔദ്യോഗിക വിരുന്നിൻറെ ക്ഷണക്കത്തിലാണ് ആദ്യമായി ഭാരത് എന്ന പേര് ഉപയോഗിച്ചത്. പ്രസിഡൻറ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡൻറ് ഓഫ് ഭാരത് എന്നായിരുന്നു ക്ഷണക്കത്തിൽ പരാമർശിച്ചിരുന്നത്.ബി.ജെ.പിക്കെതിരായ പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച വിശാല പ്രതിപക്ഷ സഖ്യത്തിന്റെ പേര് ഇന്ത്യ എന്നാക്കിയതിന് പിന്നാലെയാണ് രാജ്യത്തിൻറെ പേര് മാറ്റാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചത്. ഇൻഡ്യ എന്ന പേര് കൊളോണിയൽ കാലത്തെ സൂചിപ്പിക്കുന്നതാണെന്നും ബി.ജെ.പി പറഞ്ഞിരുന്നു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
