തെലങ്കാന തെരഞ്ഞെടുപ്പിൽ വൻ പ്രകടനം കാഴ്ച വെക്കാൻ ‘ടീം കോൺഗ്രസ്’ കർണാടകയിൽ നിന്ന് തെലങ്കാനയിലേക്ക്. ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ടീം കോൺഗ്രസിനെ തെലങ്കാനയിലേക്ക് നിയോഗിച്ചിരിക്കുകയാണ് ഹൈക്കമാൻഡ്. തെലങ്കാനയിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക ഇവരായിരിക്കും. വിപുലമായ തയ്യാറെടുപ്പുകളാണ് തെലങ്കാന തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് ഒരുക്കിയിരിക്കുന്നത്. തെലങ്കാനയെ10 ക്ലസ്റ്ററുകളായി തിരിച്ച് 10 മന്ത്രിമാർക്ക് ചുമതല നൽകും. ഇവർ ക്ലസ്റ്റർ ഇൻ ചാർജ് ആയിരിക്കും. 48 മണ്ഡല നിരീക്ഷകരിൽ 34 കർണാടക എംഎൽഎമാർ, 12 എംഎൽസിമാർ, ഒരു മുൻ എംഎൽസി, വർക്കിങ് പ്രസിഡന്റ് എന്നിങ്ങനെയായിരിക്കും ചുമതലകൾ നൽകുക. അതേസമയം, തെലങ്കാനയിലേക്ക് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനായി എത്തും. ഈ മാസം പതിനഞ്ചിനാണ് ഇരുവരും എത്തുക. രണ്ടാഴ്ച്ച തെലങ്കാനയിൽ തങ്ങിയായിരിക്കും പ്രവർത്തനങ്ങൾ. തെലങ്കാനയിലെ എല്ലാ ജില്ലകളിലും ഇരുവരും പര്യടനം നടത്തും.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
