ലഖ്‌നൗ: പണം നല്‍കാന്‍ വിസമ്മതിച്ചതിന് 68കാരിയായ സ്ത്രീയെ മകന്‍ കൊലപ്പെടുത്തി. പെര്‍കാഷി എന്ന വൃദ്ധയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ജഗീന്ദറിനെ അറസ്റ്റ് ചെയ്തതായി എസ്എച്ച്ഒ ജോഗീന്ദ്ര സിങ് അറിയിച്ചു. യു.പിയിലെ ടിറ്റാവി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദിന്‍ഡാവലി ഗ്രാമത്തിലാണ് സംഭവം.

അമ്മ പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ പ്രകോപിതനായ ജഗീന്ദര്‍ പാര കൊണ്ട് അവരെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വയോധിക സംഭവസ്ഥലത്തുതന്നെ മരിച്ചതായും എസ്എച്ച്ഒ വ്യക്തമാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *