ന്യൂഡല്‍ഹി: കാണാതായ വയോധികയുടെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ഡിസംബര്‍ 10ന് ഡല്‍ഹിയിലെ നന്ദ് നഗരിയില്‍ നിന്ന് കാണാതായ 60 കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആശാ ദേവി (60) ആണ് മരിച്ചത്. താഴത്തെ നിലയിലെ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഡിസംബര്‍ 10 മുതല്‍ അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകന്‍ മഹാവീര്‍ സിംഗ് (33) നന്ദ് നഗ്രി പൊലീസ് സ്റ്റേഷനില്‍ 13-ന് പരാതി നല്‍കി. നന്ദനഗരിയില്‍ വാടകക്കാരില്‍ നിന്ന് വാടക വാങ്ങാന്‍ പോയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നുവെന്ന് മകന്റെ പരാതിയില്‍ പറയുന്നു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ, ഡല്‍ഹിയിലെ ഹര്‍ഷ് വിഹാറിലെ ആശാ ദേവിയുടെ കുടുംബാംഗങ്ങള്‍ താമസിക്കുന്ന വസതിയുടെ താഴത്തെ നിലയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. താഴത്തെ നിലയിലെ കിടപ്പുമുറി പരിശോധിച്ചപ്പോഴാണ് ബെഡ് ബോക്‌സിനുള്ളില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ ആശാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ അറിയിച്ചു. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമും ക്രൈം ടീമും സംഭവസ്ഥലത്ത് പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *