ഡബ്ലിയു എം ഒ ജനറൽ സെക്രട്ടറിയുംമുസ്ലിംലീഗ് വൈസ് പ്രസിഡന്റുമായ എം എ മുഹമ്മദ് ജമാൽ (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയനാട് മുസ്ലിം ഓർഫനേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്ഥാപക നേതാവാണ്. സാമൂഹ്യ സേവന പ്രവർത്തനരംഗത്ത് നിറസാന്നിധ്യമായിരുന്നു.

സാഹിബിന്റെ ജനാസ ഉച്ചക്ക് രണ്ട് മണിക്ക് മുട്ടിൽ യത്തീംഖാനയിൽ എത്തും. നാല് മണിവരെ ജനാസ കാണാൻ സൗകര്യമൊരുക്കും . ജനാസ നിസ്കാരം 4 മണിക്ക്‌ യതീംഖാനയിൽ ഉണ്ടായിരിക്കും. ആറ് മണിക്ക് സുൽത്താൻബത്തേരിയിലുള്ള ഡബ്ലിയു എം ഒ ഇംഗ്ലീഷ് സ്കൂളിൽ ജനാസ കാണാൻ സൗകര്യമുണ്ടാകും . 7.30 ന് സുൽത്താൻബത്തേരി വലിയ ജമാമസ്ജിദിൽ മയ്യത്ത് നിസ്കാരത്തിനു ശേഷം ചുങ്കം മൈതാനിയിൽ കബറടക്കം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *