ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്‌പെന്‍ഷനെതിരെ ഇന്ത്യ മുന്നണി പ്രതിഷേധം ഇന്ന്. ജന്തര്‍ മന്ദറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പാര്‍ലമെന്റിലെ ഇന്ത്യ മുന്നണി നേതാക്കള്‍ പങ്കെടുക്കും. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് തീരുമാനം. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല.

വിഷയത്തില്‍ ഇന്ത്യ മുന്നണിയുടെ രാജ്യവ്യാപക പ്രതിഷേധത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. പാര്‍ലമെന്റിലെ പ്രതിഷേധത്തില്‍ ഒടുവില്‍ മൂന്ന് പ്രതിപക്ഷ എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തതോടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങളുടെ എണ്ണം 146 ആയി.

Leave a Reply

Your email address will not be published. Required fields are marked *