വെൽഫെയർ പാർട്ടി പ്രക്ഷോഭ ജാഥ സമാപിച്ചു.
കുന്ദമംഗലം: സംസ്ഥാനത്ത് ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവിസുകളിൽ ആനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി നടത്തുന്ന സെക്രട്ടേറിയറ്റ് വളയൽ സമരത്തിന്റെ ഭാഗമായി കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് ഇ.പി. ഉമർ കുന്ദമംഗലം നയിക്കുന്ന പ്രക്ഷോഭ ജാഥ കുന്ദമംഗലത്ത് സമാപിച്ചു. സമാപന സമ്മേളനം എഫ്.ഐ.ടി.യു നിർമാണ തൊഴിലാളി യൂനിയൻ സംസ്ഥാന പ്രസിഡൻ്റ് കൃഷ്ണൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ കൗൺസിൽ അംഗം മുനീബ് കാരക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. ജാഥ വൈസ് ക്യാപ്റ്റൻ ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി ഇ.സി. റസാക്ക്, ജോ. സെക്രട്ടറി എം.എ. സുമയ്യ എന്നിവർ സംസാരിച്ചു. പി.എം. ശരീഫുദ്ധീൻ, എം.പി. അഫ്സൽ, സമദ് നെല്ലിക്കോട്, മൊയ്തീൻ ചാത്തമംഗലം, ഇ. അമീൻ എന്നിവർ നേതൃത്വം നൽകി. ജാഥ ഡയറക്ടർ സിറാജുദ്ദീൻ ഇബ്നു ഹംസ സ്വാഗതവും വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.കെ. അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.
ജാഥയുടെ ഉദ്ഘാടനം ഒളവണ്ണയിൽ ജില്ല സെക്രട്ടറി മുസ്തഫ പാലാഴി നിർവഹിച്ചു. തുടർന്ന് ഒളവണ്ണ, പെരുമണ്ണ, പെരുവയൽ, മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അൻഷാദ് മണക്കടവ്, ഷമീർ ചെറൂപ്പ, അഷ്റഫ് വെള്ളിപറമ്പ്, അനീസ് മുണ്ടോട്ട്, ഷിംന മാവൂർ, നാസർ മണക്കടവ് തുടങ്ങിയവർ സംസാരിച്ചു.
