കണ്ണൂര്‍: തലശേരിയില്‍ യുവാവ് ജലസംഭരണിയില്‍ വീണു മരിച്ചു. പാനൂര്‍ പാറാട് സ്വദേശി സജിന്‍ കുമാര്‍ ( 25 ) ആണ് മരിച്ചത്. തലശ്ശേരി സ്റ്റേഡിയത്തില്‍ സ്‌പോര്‍ട്‌സ് കാര്‍ണിവലിന്റെ ലൈറ്റിംഗ് ജോലിക്ക് എത്തിയതായിരുന്നു സജിന്‍ കുമാര്‍. സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത ജലസംഭരണിയില്‍ വീണാണ് അപകടം ഉണ്ടായത്.

പുലര്‍ച്ചെയാണ് സംഭവം നടന്നത്. സജിന്‍ കുമാറിനെ കാണാതെ കൂടയുള്ളവര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ജലസംഭരണിയില്‍ വീണനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *