സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ മരുന്ന്​ നിർമാതാക്കളായ മൊ​ഡേണയുടെ കോവിഡ്​ വാക്​സിൻ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ലഭ്യമാകുമെന്ന്​ റിപ്പോർട്ട്​. ജൂ​ലൈ 15ഓടെ മൊഡേണ വാക്​സിൻ ചില മേജർ ആശുപത്രികളിൽ എത്തുമെന്ന്​ എക്കണോമിക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു. മൊഡേണ വാക്​സിൻ കോവിഡിനെതിരെ 90 ശതമാനം പ്രതിരോധം നൽകുമെന്നാണ്​ കണ്ടെത്തിയിരിക്കുന്നത് ​. അൾട്രാ കോൾഡ്​ ചെയിൻ ഉപകരണങ്ങൾ ലഭ്യമായ ആശുപത്രികളിലായിരിക്കും മൊഡേണ വാക്​സിൻ ലഭ്യമാകുകയെന്ന് മുതിർന്ന​ സർക്കാർ ഉദ്യോഗസ്​ഥൻ പറഞ്ഞു.
ഏഴ്​ മാസം ​വാക്​സിൻ സൂക്ഷിച്ച്​ വെക്കാൻ മൈനസ്​ 20 ഡിഗ്രി സെൽഷ്യസ്​ താപനില ആവശ്യമാണ്​.
ഒരുമാസത്തേക്ക്​ സൂക്ഷിക്കാൻ 2-8 ഡിഗ്രി സെൽഷ്യസ്​ താപനില മതിയാകും
ഇറക്കുമതി ചെയ്യുന്ന വാക്​സിൻ കേന്ദ്ര സർക്കാറിന്​ കൈമാറുകയും അവ സൂക്ഷിച്ച്​ വെക്കാൻ സൗകര്യമുള്ള രാജ്യത്തെ മെട്രോ നഗരങ്ങളിലുള്ള ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്യും 28 ദിവസത്തെ ഇടവേളയിൽ രണ്ട്​ ഡോസ്​ ആയിട്ടാണ്​ വാക്​സിൻ നൽകുക

കഴിഞ്ഞ ആഴ്​ചയാണ്​ സിപ്ലക്ക്​ മോഡേണ വാക്​സിൻ ഇറക്കുമതി ചെയ്യാൻ ഡ്രഗ്​ റെഗുലേറ്ററുടെ അനുമതി ലഭിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *