നടന്‍ വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. നടന്‍ വിജയും പ്രിയ ക്യാപ്റ്റന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.ഇന്നലെ രാത്രി ദളപതി വിജയ് അന്തിമോപചാരം അര്‍പ്പിക്കാന്‍ ചെന്നൈ കോയമ്പേഡിലെ ഡിഎംഡികെ ഓഫീസിലെത്തി. അദ്ദേഹത്തിന്റെ ഭൗതികശരീരത്തിന് മുന്നില്‍ കൈകൂപ്പി പ്രാര്‍ഥിച്ചപ്പോള്‍ വിജയ് വികാരാധീനനായി.

ക്യാപ്റ്റനുമായി വളരെ അടുത്ത ബന്ധമാണ് വിജയ്ക്കുള്ളത്. നടന്റെ കരിയറിലെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു വിജയകാന്ത്. ഇത് പല അഭിമുഖങ്ങളിലും നടന്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്. വിജയ് യുടെ രണ്ടാംമത്തെ ചിത്രമായ സെന്ധൂരപാണ്ടി വിജയകാന്തിനൊപ്പമായിരുന്നു. ഈ ചിത്രം വന്‍ വിജയമായിരുന്നു. വിജയ് യുടെ പിതാവ് എസ്.പി ചന്ദ്രശേഖറിന്റെ ചിത്രത്തിലെ സ്ഥിരംമുഖമായിരന്നു വിജയകാന്ത്. മകന്റെ അരങ്ങേറ്റചിത്രം പരാജയപ്പട്ടതോടെ ചന്ദ്രശേഖറിന്റെ നിര്‍ദേശപ്രകാരമായിരുന്നു ക്യാപ്റ്റന്‍ സെന്ധൂരപാണ്ടിയില്‍ അഭിനയിച്ചത്.

വ്യാഴാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിവെച്ചാണ് തമിഴകത്തിന്റെ സ്വന്തം ക്യാപ്റ്റന്‍ വിടപറഞ്ഞത്. ന്യൂമോണിയ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പനി ബാധിച്ച വിജയകാന്ത് കഴിഞ്ഞ മാസം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 23 ദിവസത്തെ ചികിത്സക്ക് ശേഷമാണ് നടന്‍ ആശുപത്രിവിട്ടത്. സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം 4.45 ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *