ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജെഡിയു ദേശീയ അധ്യക്ഷനായി. പാര്‍ട്ടി ദേശീയ അധ്യക്ഷനായിരുന്ന ലല്ലൻ സിങ് രാജി വെച്ച സാഹചര്യത്തിലാണ് മാറ്റം. ഇന്ന് നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ലല്ലൻ സിങിന്റെ രാജിയും, നിതീഷ് കുമാറിന്റെ അധ്യക്ഷ പദവിയും തീരുമാനിക്കപ്പെട്ടത്.പിന്നാലെ യോഗത്തിൽ ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തണമെന്ന് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. ദേശീയ തലത്തിൽ ജാതി സെൻസസ് നടത്തണമെന്നും എംപിമാരുടെ കൂട്ട സസ്പെൻഷൻ അപലപനീയമെന്നും പാര്‍ട്ടി എക്സിക്യുട്ടീവ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. ഇത് ദേശീയ കൗൺസിലിലും അവതരിപ്പിക്കും.അതിനിടെ ലല്ലൻ സിങ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത് സ്വന്തം താത്പര്യപ്രകാരമാണെന്നും പ്രസിഡന്റായി നിതീഷ് കുമാറിനെ നിര്‍ദ്ദേശിച്ചത് ലല്ലൻ സിങാണെന്നും ജെഡിയു ജനറൽ സെക്രട്ടറി ധനഞ്ജയ് സിങ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിതീഷ് കുമാർ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണം എന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും ധനഞ്ജയ് സിങ് വ്യക്തമാക്കി.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
