കോഴിക്കോട് ജില്ലാ നിയമസേവന അതോറിറ്റി മാനസിക ആരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷ പരിപാടിയിൽ സർഗാത്മകഥ നിറച്ച് ദയാപുരം വിദ്യാർഥികൾ. ദയാപുരം വിദ്യാർത്ഥികൾ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് വന്നത് മാനസികാരോഗ്യം കേന്ദ്രത്തിലെ അന്തേവാസികൾക്കുള്ള വിലപിടിപ്പുള്ള ചപ്പാത്തി മെഷീൻ പുതുവത്സര സമാനവുമായാണ്. സബ്ജഡ്ജിയും ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയുമായ എം പി ഷൈജൽ പുതുവത്സരാഘോഷത്തിന്റെയും പുതിയ ചപ്പാത്തി മെഷീന്റെയും ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മാനസി ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോക്ടർ ബിന്ദു അധ്യക്ഷതവഹിച്ചു. കോഴിക്കോട് NIT ക്ക് സമീപമുള്ളദയാപുരം റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥി കൂട്ടായ്മയായ സ്റ്റുഡൻസ് ഫോറം ആണ് ചപ്പാത്തി മെഷീൻ സംഭാവനയായി നൽകിയത്. അൽ ഇസ്ലാം ചരിറ്റ്ബിൾ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ആദിൽ, ദയാപുരം റെസിഡൻഷ്യൽ സ്കൂളിൻറെ പ്രിൻസിപ്പൽ ജ്യോതി, ഡോക്ടർ ശിവദാസൻ,ജാനകി, അബ്ദു, ഡോക്ടർ സിൽവിയ വിദ്യാർത്ഥികളായ ഹാദി ഹംദാൻ, ഷഹനാസ് സംസാരിച്ചു. ദയാപുരം റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കായി കലാപരിപാടികൾ അവതരിപ്പിച്ചു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
