ഇന്‍ഡിഗോ വിമാനത്തില്‍ വിളമ്പിയ സാന്ഡ്വിച്ചില് നിന്ന് ജീവനുള്ള പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). വാർത്തകൾക്ക് പിന്നാലെ എഫ്എസ്എസ്എഐക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. വിമാനത്തി യാത്രക്കാരിക്ക് നൽകിയ ഭക്ഷണം സുരക്ഷിതമല്ലെന്നും, വിശദകീരണം വേണമെന്നും നോട്ടീസിൽ പറയുന്നു.2023 ഡിസംബർ 29 നാണ് ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരിക്ക് നൽകിയ ചിക്കൻ സാന്ഡ്വിച്ചിൽ നിന്നും ജീവനുള്ള പുഴുവിനെ കണ്ടെത്തിയത്. യാത്രക്കാരി സംഭവം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോയുടെ 6E 6107 വിമാനത്തിലെ യാത്രക്കാരിക്കാണ് ദുരനുഭവം ഉണ്ടായത്. സാന്ഡ്വിച്ചില് നിന്ന് പുഴുവിനെ ലഭിച്ചെന്ന് ഫ്ലൈറ്റ് അറ്റൻഡന്റിനെ അറിയിച്ചിട്ടും മറ്റ് യാത്രക്കാർക്ക് അതേ സാൻഡ്വിച്ച് വിളമ്പുന്നത് തുടർന്നുവെന്ന് യുവതി പറയുന്നു.കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നു. ആർക്കെങ്കിലും അണുബാധയുണ്ടായാൽ എന്തു ചെയ്യുമായിരുന്നു. വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കേണ്ട എന്നു കരുതിയാണ് താനപ്പോള്‍ പരസ്യമായി പ്രതികരിക്കാതെ ജീവനക്കാരോട് പറഞ്ഞത്. എന്നാല്‍ സാന്ഡ്വിച്ചിന് ഗുണനിലവാരമില്ല എന്ന കാര്യം മറ്റ് യാത്രക്കാരോട് പറയാന്‍ വിമാന ജീവനക്കാർ തയ്യാറായില്ല. പകരം ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തും എന്നാണ് ജീവനക്കാരി പറഞ്ഞതെന്ന് യുവതി ആരോപിച്ചു.ആരോഗ്യപ്രവർത്തതയായ യുവതി പുഴുവരിക്കുന്ന സാൻഡ്വിച്ചിന്റെ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ പോസ്റ്റ് ചെയ്തതോടെ ഇൻഡിഗോയ്ക്കെതിരെ വലിയ വിമർശനം ഉയർന്നു. സംഭവം വിവാദമായതോടെ ഇൻഡിഗോ എയർലൈൻസ് യുവതിയോട് മാപ്പ് പറഞ്ഞിരുന്നു. ഈ സംഭവത്തിൽ സമഗ്രമായി പരിശോധന നടത്തുമെന്നും ഉചിതമായ തിരുത്തൽ നടപടികൾ കൈക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുുമെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
