അറബി മോണോആക്ടിൽ ആലുവയിലെ അഞ്ചുവയസുകാരിയെ അവതരിപ്പിച്ച് സൽമബായ്. ആലുവയിൽ അഞ്ചുവയസ്സുക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് ശിക്ഷ ലഭിച്ച് അതികം നാളായില്ല. 62 മത് കലോത്സവ വേദിയിൽ ആ സംഭവം വീണ്ടും മോണോആക്ടിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ആലപ്പുഴ കിറ്റ് ഇംഗ്ലീഷ് മീഡിയം എച്ഛ് എസ്സിലെ സൽമ ബായ്. അറബി വിഭാഗം മോണോആക്റ്റിൽ ആയിരുന്നു കാണികളെ അമ്പരിപ്പിച്ചുകൊണ്ടുള്ള സൽമയുടെ പ്രകടനം. കൂട്ടുകാരുമൊത്തു കളിക്കുന്നതിനിടയിൽ ഒരു അന്യസംസ്ഥാന തൊഴിലാളി വരികയും കുട്ടിയെ കൊണ്ട് പോകുകയും ചെയ്യുന്നു. പിനീട് കാണുന്നത് നിശ്ചലമായി കിടക്കുന്ന കുട്ടിയെ ആണ്. പ്രശംസ അർഹിക്കുന്ന പ്രകടനമായിരുന്നു സൽമ എന്ന മിടുക്കിയുടേത്. അവതരിപ്പിച്ച വിഷയവും ഏറെ മികവുറ്റത് തന്നെ.

Leave a Reply

Your email address will not be published. Required fields are marked *