കോഴിക്കോട്: ചാത്തമംഗലം വെള്ളലശ്ശേരി ചൂലൂര്‍ റോഡില്‍ വയലോരം ബസ് സ്റ്റോപ്പിന് സമീപം വച്ച് 4 ഗ്രാം എംഎഡിഎംഎയുമായി യുവാവിനെ പിടികൂടി. മാന്നേത്ത് ചാലില്‍ അബ്ളുള്ളയുടെ മകന് ഷഹിന്‍ ഷറഫ് എ പി (28)യെയാണ് കുന്ദമംഗലം എസ് ഐ അഭിലാഷ് ടി, എസ് സി പി ഒ അജിഷ്, സിപി ഒ ഷാജഹാന് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. കുന്ദമംഗലം എസ് എച്ച് ഒ (സി ഐ)ശ്രീകുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല.
പ്ലാസ്റ്റിക് കവറിലായി സൂക്ഷിച്ച് വെച്ച നിലയിലായിരുന്നു എംഡിഎംഎ. രാത്രി പെട്രോളിംങ് ഡ്യൂട്ടി ചെയ്തു വരുമ്പോഴാണ് വഴിയരികില്‍നിന്ന് യുവാവിനെ സംശയപരമായി പിടികൂടിയത്. ഷഹിന്‍ ഷറഫ് ഗള്‍ഫില്‍ നിന്ന് വന്നതിന് ശേഷം നാട്ടില്‍ എംഡിഎംഎ വില്കുകയാണ് ചെയ്തുവരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
