കോഴിക്കോട്: സെക്കുലര്‍ നിലപാട് സ്വീകരിക്കുന്നവരെ അവാര്‍ഡ് നല്കി അംഗീകരിക്കേണ്ട അവസ്ഥയാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. എം.ഇ.എസ് സംസ്ഥാന കമ്മിറ്റിയുടെ 7 മത് എക്സലന്‍സ് അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു സംസാരിക്കുക കയായിരുന്നു അദ്ദേഹം. മണിശങ്കര്‍ അയ്യര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
മതേതരത്വത്തോടുള്ള എന്റെ ചിന്തകളും കാഴ്ചപാടുകളുമാണ് എം.ഇ.എസ് എടുത്തിട്ടുളളതെന്ന് സെക്കുലര്‍ അവാര്‍ഡ് സ്വീകരിച്ച് കൊണ്ട് മണിശങ്കര്‍ അയ്യര്‍ അഭിപ്രായപ്പെട്ടു. ഒരാള്‍ മതത്തിന്റെ പേരില്‍ മറ്റൊരാള്‍ക്കെതിരെ കൈ ഉയര്‍ത്തുന്ന സാഹചര്യമാണ് ഇന്ത്യയില്‍ ഇന്ന് നടക്കുന്നത് എന്നും നമ്മള് വിശ്വസിക്കുന്നില്ലെങ്കിലും മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്ന അവസ്ഥ രാജ്യവും പൗരന്മാരും വീണ്ടെടുക്കേണ്ടിയിരിക്കുന്നു എന്നും അതാണ് മതേതരത്വമെന്നും അദ്ദേഹം കൂടി ചേര്‍ത്തു.
എം.ഇ. എസ് പ്രസിഡണ്ട് ഡോ. പി.എ. ഫസല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് യു ഷറഫലി, അദീല അബ്ദുള്ള IAS, വ്യവസായി വലിയ വീട്ടില്‍ അലി യൂസഫ് എന്നിവര്‍ എം.ഇ. എസ് എക്സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി. എം.ഇ.എസ് സംസ്ഥാന, ട്രഷറര്‍ ഓ സി.സലാഹുദീന്‍, സെക്രട്ടറി വി.പി. അബ്ദുറഹിമാന് ജില്ലാ പ്രസിഡണ്ട് പി.കെ. അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. എം.ഇ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. കുഞ്ഞിമൊയ്തീന്‍ സ്വഗതവും ജില്ലാ സെക്രട്ടറി എ.ടി.എം അഷ്റഫ് നന്ദിയും പറഞ്ഞു.