കോഴിക്കോട് : എംടിക്ക് പിന്നാലെ രാഷ്ട്രീയമായ രൂക്ഷ വിമര്‍ശനവുമായി സാഹിത്യകാരന് എം മുകുന്ദനും. കിരീടങ്ങള്‍ വാഴുന്ന കാലമാണ് ഇപ്പോഴുള്ളത്. സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവര്‍. അവര്‍ അവിടെ നിന്നും എഴുന്നേല്‍ക്കില്ല. അവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂ എന്നാണെന്നും എം മുകുന്ദന് അഭിപ്രായപ്പെട്ടു.
കോഴിക്കോട് നടക്കുന്ന കേരള ലിറ്റററി ഫെസ്റ്റിവല്‍ വേദിയില്‍ വെച്ചാണ് മുകുന്ദന്റെ വിമര്‍ശനം. നമ്മുടേത് ജനാധിപത്യ രാജ്യമാണ്. നമുക്ക് ആകെ ചെയ്യാന്‍ കഴിയുന്നത് വോട്ടു ചെയ്യുക എന്നുള്ളതാണ്. വോട്ടു ചെയ്തു കൊണ്ട് ചോരയുടെ പ്രാധാന്യം നാം അടയാളപ്പെടുത്തുക. കിരീടം അപ്രസക്തമാണെന്ന് നാം പ്രസ്താവിക്കുക. അതിന് നമുക്ക് മുമ്പിലുള്ളത് തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പ് വൈകാതെ വരും. അപ്പോള്‍ ഈ വാചകം നമുക്ക് ഓര്‍ക്കാമെന്നും എം മുകുന്ദന് പറഞ്ഞു.