ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷം. അസം പൊലീസ് ഗുവാഹത്തിയില്‍ യാത്ര തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പ്രകോപിതരായ ന്യായ് യാത്രികള്‍ ബാരിക്കേഡുകള്‍ പൊളിച്ചു നീക്കി. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷം രൂക്ഷമായതോടെ ശാന്തരാകാന്‍ പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്കി.
താന്‍ ജനങ്ങളെ കാണുന്നത് തടയാന്‍ ആഭ്യന്തരമന്ത്രാലയം നേരിട്ട് നിര്‍ദ്ദേശം നല്‍കുകയാണെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. പോലീസ് ലാത്തിച്ചാര്‍ജില്‍ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് പരുക്കേറ്റെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഗുണ്ടയെപ്പോലെ പെരുമാറുന്നു എന്നും പിസിസി അധ്യക്ഷന്‍ ഭൂപന്‍ ബോറ പ്രതികരിച്ചു.