മുംബൈ:ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയശേഷം ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി ഇരുപത്തിയൊന്നുകാരി. യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്ത മുംബൈ വോര്‍ലി പൊലീസ് അന്വേഷണം ആരംഭിച്ചു. സമൂഹമാധ്യമത്തിലൂടെ സുഹൃത്തുക്കളായതാണ് ഇരുവരും. താന്‍ അനുഭവിച്ച ദുരിതത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയാണ് വെളിപ്പെടുത്തിയത്.

ഇന്‍സ്റ്റഗ്രാം വഴി സുഹൃത്തായ ഹീതിക് ഷായെ ജനുവരി 13നാണ് നേരിട്ട് കാണുന്നതെന്ന് യുവതി പറയുന്നു. രാത്രിയില്‍ പാര്‍ട്ടിക്കായി ഇരുവരും ഒന്നിച്ചുപുറത്തുപോയി. കൂടുതല്‍ മദ്യപിക്കാന്‍ ഹീതിക് ഷാ തന്നെ നിര്‍ബന്ധിച്ചതായും ബോധം നഷ്ടപ്പെട്ടതായും യുവതി പറയുന്നു. ഇതിനിടെ, തനിക്കു ലഹരിമരുന്നു നല്‍കിയതായുളള സംശയവും യുവതി പ്രകടിപ്പിച്ചു.

ബോധം വരുമ്പോള്‍ യുവാവ് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നെന്നും ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച തന്നെ മൂന്നു തവണ യുവാവ് അടിച്ചെന്നും സുഹൃത്തുക്കളുടെ മുന്‍പില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ഹീതിക് ഷായുടെ സുഹൃത്തിന്റെ വീട്ടില്‍വെച്ചാണീ ക്രൂരത.

Leave a Reply

Your email address will not be published. Required fields are marked *