സൗന്ദര്യവര്‍ധനവിനു വേണ്ടി ശസ്ത്രക്രിയയ്ക്ക് വിധേയയായ ബ്രസീലിയന്‍ ഗായിക ഡാനി ലി (42) അന്തരിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ സങ്കീര്‍ണതകളെത്തുടര്‍ന്നാണ് മരണം. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്ന ലിപോസക്ഷന് ശസ്ത്രക്രിയയ്ക്കാണ് ഗായിക വിധേയയായത്. വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയ നടക്കുന്നത്. വയറിലും പിന്‍ഭാഗത്തുമാണ് ലിപോസക്ഷന് ശസ്ത്രക്രിയ നടത്തിയത്. കൂടതെ സ്തന വലിപ്പം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കും വിധേയയായിരുന്നു.
പിന്നാലെ ഡാനി ലിയുടെ അവസ്ഥ മോശമാകുകയായിരുന്നു. ഉടന്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഗായികയുടെ മരണ കാരണം എന്താണ് എന്നതിനേക്കുറിച്ച് സ്ഥിരീകരണമായിട്ടില്ല. അന്വേഷണം ആരംഭിച്ചു.