ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 75 വയസ്സ്. 1948 ജനുവരി 30നാണ് ഹിന്ദു മഹാസഭ നേതാവും മുന്‍ ആര്‍ എസ് എസ് അനുയായിയുമായ നാഥുറാം ഗോഡ്സെ ഗാന്ധിജിയെ വെടിവെച്ച് കൊന്നത്. 75ാം രക്തസാക്ഷിത്വ വാര്‍ഷികത്തില്‍ രാജ്യം മഹാത്മാവിനെ അനുസ്മരിക്കും. രാവിലെ 11ന് രണ്ട് മിനുട്ട് മൌനമാചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സത്യം, അഹിംസ എന്നീ തത്വങ്ങള്‍ ജീവിതവ്രതമാക്കിയ ഗാന്ധിജിയാണ് സ്വാതന്ത്ര്യസമരത്തെ ഏകോപിപ്പിച്ചതും ഭാരതത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ പ്രധാന ചാലകശക്തിയായതും.

Leave a Reply

Your email address will not be published. Required fields are marked *