കുന്ദമംഗലം: പൗര സമിതി പന്തീര്‍പാടം അങ്ങാടി ശുചീകരിച്ചു. കുന്ദമംഗലം
ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കെ കെ സി നൗഷാദ്, പി നജീബ്, ഫാത്തിമ ജസ്ലി എന്നിവര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പൗര സമിതി ഭാരവാഹികളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. എക്‌സിക്യൂടീവ് മെമ്പര്‍മാര്‍, നാട്ടുകാര്‍ തുടങ്ങി നൂറോളം പേര്‍ ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു.
മിനി പാര്‍ക്ക് ആവശ്യവുമായി പന്തീര്‍പാടം പൗരസമിതി കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ നിവേദനം നല്‍കി. പന്തീര്‍പാടം അങ്ങാടിയിലെ പൊതു കിണറിനോട് ചേര്‍ന്ന സ്ഥലത്ത് മിനി പാര്‍ക്ക് നിര്‍മ്മിക്കണം എന്നാണ് പൗരസമിതി ആവശ്യപ്പെട്ടത്. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മലിനും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും പന്തീര്‍പാടം പൗരസമിതി സമര്‍പ്പിച്ചു.