മംഗളൂരു: പരീക്ഷ എഴുതുന്നതിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചത് അധ്യാപകന്‍ ചോദ്യംചെയ്തതിന് പിന്നാലെ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. മണിപ്പാല്‍ എംസിഎച്ച്പി കോളേജിലാണ് സംഭവം. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും ബിഹാര്‍ സ്വദേശിയുമായ സത്യം സുമന്‍ (20) ആണ് മരിച്ചത്.

വാര്‍ഷിക പരീക്ഷ എഴുതുന്നതിനിടെ സുമന്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചത് ശ്രദ്ധയില്‍ പെട്ട അധ്യാപകന്‍ ഫോണ്‍ പിടിച്ചെടുക്കുകയും പരീക്ഷാഹാളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് സുമന്‍ കോളേജ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *