ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ബിജെപിയിലേക്കെന്ന് അഭ്യൂഹം. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആര്‍പിഎന്‍ സിങ്, മനീഷ് തിവാരിയുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ കേന്ദ്രമന്ത്രിയും പഞ്ചാബില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ് മനീഷ് തിവാരി.

ലുധിയാനയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കാമെന്നാണ് ബിജെപി ഓഫര്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. ലുധിയാനയില്‍ വിജയിച്ചില്ലെങ്കില്‍ രാജ്യസഭയിലേക്ക് എത്തിക്കാമെന്നും ബിജെപി വാഗ്ദാനം നല്‍കിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു.

അതേസമയം ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത മനീഷ് തിവാരിയുടെ ഓഫീസ് നിഷേധിച്ചു. കോണ്‍ഗ്രസ് വിടുന്നത് സംബന്ധിച്ച് ആരുമായും ചര്‍ച്ച ചെയ്തിട്ടില്ലെന്നും, അടിസ്ഥാന രഹിതമായ അഭ്യൂഹമാണ് പ്രചരിക്കുന്നതെന്നും മനീഷ് തിവാരിയുടെ ഓഫീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *