തെക്കൻ കശ്​മീരിലെ പുൽവാമയി​ൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ ഭീകരർ കൊല്ലപ്പെട്ടു.
ഭീകരർ പ്രദേശത്ത്​ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്​ഥാനത്തിലായിരുന്നു തിരച്ചിൽ. പൊലീസും സൈന്യവും സെൻട്രൽ റിസർവ്​ ഫോഴ്​സും പ്രദേശം വളഞ്ഞതിന്​ പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ.
ഏറ്റുമുട്ടലിൽ പാകിസ്​താനി ലഷ്​കർ ഭീകരൻ കമാൻഡർ ഐജാസ്​ അഥവ അബു ഹു​രയ്​ര കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ പുൽവാമ നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തി.

മരിച്ചവരുടെ സമീപത്തുനിന്ന്​ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതായി കശ്​മീർ സോൺ പൊലീസ്​ അറിയിച്ചു. ​േമഖലയിൽ തിരച്ചിൽ തുടരുകയാണ്​.

Leave a Reply

Your email address will not be published. Required fields are marked *