ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര മുംബൈയിലെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ ശ്രമിച്ച
മുന്‍ കോണ്‍ഗ്രസ് നേതാവ് ബാബാ സിദ്ദിഖിന്റെ മകന്‍ സീഷാന്‍ സിദ്ദിഖിനോട് രാഹുലുമായി അടുത്ത വൃത്തങ്ങള്‍ ശരീര ഭാരം 10കിലോ കുറച്ചുവരാന്‍ ആവശ്യപ്പെട്ടുവെന്ന് സീഷാന്‍ പറഞ്ഞു.
കോണ്‍ഗ്രസിനുള്ളിലെ ന്യൂനപക്ഷ നേതാക്കളോടുള്ള മോശമായ പെരുമാറ്റത്തിനെ സീഷാന്‍ കണിശമായി തന്നെ വിമര്‍ശിച്ചു. പാര്‍ട്ടി വിവേചനപരവും വര്‍ഗീയവുമായ സമീപനമാണ് സ്വീകരിച്ചത്. കോണ്‍ഗ്രസിലെ ന്യൂനപക്ഷ നേതാക്കളോടും പ്രവര്‍ത്തകരോടും കോണ്‍ഗ്രസ്സുകാര്‍ തന്നെ കാണിക്കുന്ന പെരുമാറ്റം ദൗര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസിലും മുംബൈ യൂത്ത് കോണ്‍ഗ്രസിലുമുള്ള വര്‍ഗീയതയുടെ വ്യാപ്തി മറ്റെവിടെയും കാണാത്തതാണ്.
കോണ്‍ഗ്രസിലെ മുസ്ലിമായത് പാപമാണോ എന്തിനാണ് തന്നെ ലക്ഷ്യമിടുന്നത് എന്നും ഒരു മുസ്ലീമായതുകൊണ്ടാണോ എന്നും അദ്ദേഹം ചോദിക്കുന്നു. ഈ ചോദ്യങ്ങള്‍ക്കെല്ലാം പാര്‍ട്ടി ഉത്തരം പറയണം എന്നും സീഷാന്‍ സിദ്ദിഖ് പറഞ്ഞു.
