ലോക്സഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റെന്ന ലക്ഷ്യം മുൻനിര്‍ത്തി മുന്നോട്ട് പോകുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യ ചര്‍ച്ച ദില്ലിയിൽ യാഥാര്‍ത്ഥ്യമാകുന്നു. ദില്ലിയിൽ ആം ആദ്മി പാര്‍ട്ടിയും കോൺഗ്രസ് പാര്‍ട്ടിയും തമ്മിലാണ് ധാരണ. എഎപി 4 സീറ്റിലും കോൺഗ്രസ് 3 സീറ്റിലും സഖ്യമായി മത്സരിക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ഹരിയാനയിൽ പത്ത് സീറ്റുകളാണ് ഉള്ളത്. ഇവിടെ ഒൻപതിടത്ത് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും ഒരു സീറ്റ് ആം ആദ്മി പാര്‍ട്ടിക്ക് നൽകാനും കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ചണ്ഡീഗഡിലെ ഒരു സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ഗോവയിലെ ഓരോ സീറ്റ് വീതം കോൺഗ്രസും ആം ആദ്മി പാര്‍ട്ടിയും മത്സരിക്കാനും തീരുമാനമായി.ഗുജറാത്തിൽ രണ്ട് സീറ്റ് എഎപിക്ക് നൽകി. കോൺഗ്രസ് ശക്തികേന്ദ്രമായ ബറൂച്ച്, ഭാവ്നഗര്‍ സീറ്റുകളാണ് എഎപിക്ക് നൽകിയത്. ഹരിയാനയിലെ കുരുക്ഷേത്ര സീറ്റിലും എഎപിയാണ്. കോര്‍പറേഷൻ ഭരണം പിടിച്ച ഛണ്ഡീഗഡിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാവും സഖ്യസ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. ഗോവയിലെ രണ്ട് സീറ്റുകളും കോൺഗ്രസിന് നൽകുകയാണെന്ന് തെരഞ്ഞെടുപ്പ് സീറ്റ് ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ച നേതാക്കൾ ഇരു പാര്‍ട്ടികൾക്കും ശക്തമായ സ്വാധീനമുള്ള പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *