പഞ്ചാബിലെ തരണ്‍-തരണ്‍ ജില്ലയില്‍ ആം ആദ്മി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. പ്രാദേശിക നേതാവ് ഗുര്‍പ്രീത് ചോളയാണ് കൊല്ലപ്പെട്ടത്. കാറില്‍ സഞ്ചരിക്കുമ്പോഴാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.
റെയില്‍വേ ക്രോസിങ്ങിന് സമീപത്തു വച്ച് ഗുര്‍പ്രീത് ചോള സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
