ചെന്നൈ: രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സാമൂഹിക ഐക്യം നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പുണ്ടാക്കുന്ന സിഎഎ പോലുള്ള ഏതൊരു നിയമവും നടപ്പാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് വിജയ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

തമിഴ്‌നാട്ടില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും വിജയ് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാര്‍ട്ടി രൂപീകരിച്ചശേഷമുള്ള വിജയ്യുടെ ആദ്യരാഷ്ട്രീയ പ്രതികരണമാണിത്. കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക എക്സ് പേജില്‍ പങ്കുവച്ച പോസ്റ്റില്‍ വിജയ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *