കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. അമ്മയ്ക്കൊപ്പം വന്ന 17കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് ബെംഗളൂരു സദാശിവ നഗര്‍ പോലീസ് ഇന്നലെ അര്‍ധരാത്രിയോടെ കേസെടുത്തത്. ഫെബ്രുവരി രണ്ടിന് സദാശിവ നഗറിലെ വീട്ടില്‍ വച്ചാണ് സംഭവമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. വഞ്ചനക്കേസില്‍ പ്രതിയായ സ്ത്രീ മകള്‍ക്കൊപ്പം സഹായം തേടിയാണ് യെഡിയൂരപ്പയുടെ വീട്ടില്‍ എത്തിയത്.
സംഭവത്തില്‍ ഇതുവരേക്കും യെഡിയൂരപ്പ പരസ്യ പ്രതികരണമോ മറ്റോ നടത്തിയിട്ടില്ല.