കർണാടക സീറ്റ് വിഭജനത്തിൽ ബിജെപിക്ക് മുന്നറിയിപ്പുമായി ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. സീറ്റ് വിഭജനത്തിൽ ജെഡിഎസ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. ജെഡിഎസിനെ അവഗണിക്കരുതെന്നും അവഗണിച്ചാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സഖ്യമായാൽ അങ്ങോട്ടും ഇങ്ങോട്ടും മാന്യമായ ഇടപെടൽ വേണം. ഏഴോ എട്ടോ സീറ്റല്ല, 3 സീറ്റുകളാണ് ജെഡിഎസ് ചോദിച്ചത്. അതിന് ജെഡിഎസ്സിന് അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോലാർ സീറ്റ് നൽകുന്നതിൽ ബിജെപിക്ക് കടുത്ത വൈമനസ്യമെന്ന് സൂചനക്ക് പിന്നാലെയാണ് ജെഡിഎസിന്റെ കടുത്ത പ്രതികരണം വന്നത്. സിറ്റിംഗ് എംപിയായ എസ് മുനിസാമിയെ മാറ്റാൻ ബിജെപിക്ക് താൽപ്പര്യമില്ലെന്നാണ് സൂചന. അതേസമയം, ഉൾപ്പാർട്ടി പ്രശ്നത്തിൽ വലയുകയാണ് കർണാടകയിലെ ബിജെപി നേതൃത്വം. സീറ്റിന്റെ പേരിൽ ഉടക്കി നിൽക്കുന്ന സദാനന്ദഗൗഡയുമായി സജീവമായ സമവായ ചർച്ചകൾ നടത്തുകയാണ് സംസ്ഥാന നേതൃത്വം.കോൺഗ്രസിൽ നിന്ന് ആളുകൾ സമീപിക്കുന്നുണ്ടെന്ന് സദാനന്ദഗൗഡ തുറന്നടിച്ചിരുന്നു. ഡി കെ ശിവകുമാറും സദാനന്ദഗൗഡയുമായി അണിയറ ചർച്ചകൾ തുടരുന്നുവെന്ന വാർത്തകളും പുറത്തുവന്നു. ഇന്ന് സദാനന്ദഗൗഡ മാധ്യമങ്ങളെ കാണും. മകന് സീറ്റ് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പയും പാർട്ടി വിടാനൊരുങ്ങുന്നുവെന്നും വാർത്തകൾ പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനത്തിനെത്തിയ ദിവസം തന്നെ പ്രധാനപ്പെട്ട രണ്ട് നേതാക്കൾ പിണങ്ങിയിറങ്ങിപ്പോകുന്നതിൽ സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദ്ദമേറ്റുകയാണ്.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
