പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വിശദീകരണം നടത്തണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.വിഷയത്തില്‍ ആഭ്യന്തര മന്ത്രി വിശദീകരണം നല്‍കിയാല്‍ അത് യുക്തിസഹമായിരിക്കുമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി പ്രതികരിച്ചു.

അല്ലെങ്കില്‍ വാട്ടര്‍ഗേറ്റ് വിവാദം പോലെ യാഥാര്‍ത്ഥ്യം പുറത്തുവന്നാല്‍ അത് ബി.ജെ.പിയെ വ്രണപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേല്‍ കമ്പനി വികസിപ്പിച്ച ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ മോദി സര്‍ക്കാരിനു ബന്ധമുണ്ടോയെന്ന് അമിത് ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കണം. ഇല്ലെങ്കില്‍ വാട്ടര്‍ഗേറ്റ് പോലെ സത്യം പുറത്തുവന്നാല്‍ ബിജെപിയെ വേദനിപ്പിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *