തയ് വാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങള്‍ ഭൂചലനത്തല്‍ തകര്‍ന്നു. ജപ്പാന് കാലാവസ്ഥ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്കി. മൂന്നു മീറ്റര്‍ ഉയരത്തില്‍ വരെ സൂനാമി തിരകള്‍ എത്തിയേക്കും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ദ്വീപില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമെന്ന് സീസ്മോളജി സെന്റര്‍.
ഹൗളിയന്‍ സിറ്റിയില്‍ നിന്നും 18 കിലോമീറ്റര്‍ തെക്കു മാറി 34.8 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകചലനത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. നിരവധിപേര്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. 1999ലായിരുന്നു ഇതിനു മുന്‍പ് സമാന രീതിയില്‍ അതിശക്തമായ ഭൂചലനം ഉണ്ടായത്.