ആന്ധ്രപ്രദേശിൽ വിവാഹിതയായ മകൾക്ക് അച്ഛൻ നൽകിയ സമ്മാനങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. പുണ്യമാസമായി കരുതുന്ന ആഷാഡ മാസത്തിൽ 1000 കിലോ മത്സ്യം ഉൾപ്പടെ വലിയ സമ്മാനങ്ങളുമായാണ് ബട്ടുല ബലരാമ കൃഷ്ണ എന്ന വ്യവസായി മകൾക്ക് നൽകിയത്.1000 കിലോ മീൻ, 1000 കിലോ പച്ചക്കറി, 250 കിലോ ചെമ്മീൻ, 250 കിലോ ഗ്രോസറി ഐറ്റംസ്, 250 ജാർ അച്ചാർ, 250 കിലോ മധുരപലഹാരം, 10 ആടുകൾ തുടങ്ങി ലോഡുകണക്കിന് സാധനങ്ങളാണ് അച്ഛൻ മകൾക്കായി എത്തിച്ചത്. ഇന്ത്യ ടുഡേയാണ് സംഭവം റിപ്പോര്ട്ട് ചെയ്തത്.

വിവാഹം കഴിഞ്ഞ മകൾക്ക് ആദ്യത്തെ അഷാഡമാസത്തിൽ മതാപിതാക്കൾ സമ്മാനം എത്തിക്കുന്ന ചടങ്ങ് ആന്ധ്രയിൽ നില നിൽക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായാണ് എല്ലാവരെയു ഞെട്ടിച്ച സമ്മാനങ്ങളുമായി പിതാവ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *