ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 39,972 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.36 ശതമാനമാണ്.വിവിധ സംസ്ഥാനങ്ങളിലായി 4.08 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 535 പേര്‍ക്കാണ് ഇന്നലെ മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടമായത്. കോവിഡ് മരണസംഖ്യ 4.20 ലക്ഷമായി ഉയര്‍ന്നു.

ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 43.32 കോടി വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഇന്നലെ മാത്രം 51 ലക്ഷത്തിലധികം ഡോസുകളും നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളത്തിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. ഇന്നലെ സംസ്ഥാനത്ത് 18,531 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇരുപതിനായിരത്തില്‍ അധികമാണ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം.

Leave a Reply

Your email address will not be published. Required fields are marked *