ലോകോത്തര നിലവാരത്തിലുള്ള ക്ഷേത്ര മ്യൂസിയം നിർമ്മിക്കാനുള്ള പദ്ധതിയുമായി ടാറ്റ ഗ്രൂപ്പ്. 650 കോടി രൂപ ചെലവിൽ അയോധ്യയിൽ ആണ് മ്യൂസിയം ഒരുക്കുക.രാജ്യത്തിന്റെ പൌരാണിക സംസ്കാരവും ആധുനിക സാംസ്കാരിക തനിമയും സംയോജിപ്പിച്ചായിരിക്കും മ്യൂസിയത്തിന്റെ നിർമാണം. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് ടാറ്റ ഗ്രൂപ്പ് മ്യൂസിയം ഒരുക്കുക. ഉത്തർ പ്രദേശ് ടൂറിസം വകുപ്പ് 25 ഏക്കർ സ്ഥലം പദ്ധതിക്ക് സൗജന്യമായി നൽകും. ഈ സ്ഥലം 90 വർഷത്തേക്ക് ഒരു രൂപ പാട്ടത്തിനുമായിരിക്കും നൽകുക. ലഖ്നൗവിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അയോധ്യയിൽ ക്ഷേത്ര മ്യൂസിയം എന്ന നിർദേശത്തിന് അംഗീകാരം ലഭിച്ചത്.തീർത്ഥാടന വിനോദസഞ്ചാരം സംസ്ഥാനത്ത് മികച്ച രീതിയിൽ മുന്നേറുന്ന സാഹചര്യത്തിൽ ഇവിടെയെത്തുന്ന സന്ദർശകലെ ആകർഷിക്കുന്നതിന് മ്യൂസിയം സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്. ഇതിൽ വേദങ്ങൾ, രാമായണം, ക്ഷേത്രാരാധനാ സമ്പ്രദായം, അവയുടെ ഉത്ഭവം, സംസ്കാരം, തുടങ്ങിയവയുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങളും മ്യൂസിയത്തിൽ ലഭ്യമാക്കും. ഇന്ത്യയിലെ എല്ലാ പുരാതന ക്ഷേത്രങ്ങളും ക്ഷേത്ര മ്യൂസിയത്തിലൂടെ അയോധ്യയിൽ കാണാൻ കഴിയും. ജനുവരി 22 ന് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് മുതൽ പ്രതിദിനം 2-4 ലക്ഷം വിനോദസഞ്ചാരികൾ അയോധ്യ സന്ദർശിക്കുന്നുണ്ടെന്നാണ് കണക്ക്.ക്ഷേത്ര മ്യൂസിയം നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി കേന്ദ്ര സാംസ്കാരിക മന്ത്രാലയവും യുപി സർക്കാരും ടാറ്റ സൺസും ചേർന്ന് ധാരണാപത്രം ഒപ്പിടും. ലഖ്നൗ, പ്രയാഗ്രാജ്, കപിൽവാസ്തു എന്നിവിടങ്ങളിൽ പിപിപി മാതൃകയിൽ ഹെലിപാഡുകൾ നിർമ്മിച്ച് ഹെലികോപ്റ്റർ സർവീസ് ആരംഭിക്കുന്നതും പരിഗണനയിലുണ്ട്.
Related Posts
ബ്രിട്ടണ് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്; നടപടി ജനിതക മാറ്റം
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണ് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്.
January 5, 2021
‘രക്തരൂക്ഷിത ദിനം’ മ്യാന്മാറില് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് 38
മ്യാന്മാറില് സൈനിക അട്ടിമറിക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നുള്ള വെടിവെപ്പില്‍ കൂടുതല്‍ പേര് കൊല്ലപ്പെട്ടു. ഇന്നലെ മാത്രം
March 4, 2021
തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു
തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു; ഈജിപ്ത് മുൻകൈയെടുത്ത് കൊണ്ടുവന്ന വെടിനിർത്തൽ
May 21, 2021
ഡെല്‍റ്റ വകഭേദം കണ്ടെത്തിയത് 85 രാജ്യങ്ങളില്‍; അപകടകാരിയായ വകഭേദമെന്നും
ലോകത്തെ 85 രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനശേഷിയുളള ഡെല്‍റ്റ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ
June 24, 2021
ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതി ഡെറക് ചൗവിന്
കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഡെറക്
June 26, 2021