കോട്ടയം, പാലക്കാട്, കൊല്ലം കളക്‌ടറേറ്റിൽ ബോംബ് ഭീഷണി.

കോട്ടയം, പാലക്കാട്, കൊല്ലം കളക്‌ടറേറ്റിൽ ബോംബ് ഭീഷണി. കോട്ടയത്ത് കളക്‌ടറുടെ ഇ – മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.പാലക്കാട് കളക്‌ടറേറ്റിൽ ബോംബ് വച്ചെന്നും ഭീഷണി സന്ദേശം എത്തി. കഴിഞ്ഞദിവസം പാലക്കാട് ആർഡിഒ ഓഫീസിലും ബോംബ് ഭീഷണി സന്ദേശം വന്നിരുന്നു. പാലക്കാട് കളക്‌ടർക്ക് ഭീഷണി സന്ദേശം അയച്ചത് തമിഴ്‌നാട് റിട്രീവൽ ട്രൂപ്പിന്റെ പേരിലാണ്.കളക്‌ടറേറ്റിലെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചയുടൻ പൊലീസുമായി ബന്ധപ്പെട്ടെന്ന് കൊല്ലം കളക്‌ടർ എൻ ദേവീദാസ് പറഞ്ഞു. സ്ഥലത്ത് […]

Read More

സിന്ധുനദീജല കരാർ മരവിപ്പിച്ചത് അപക്വമെന്ന് പാകിസ്താൻ ഊർജമന്ത്രി അവൈസ് ലെഗാരി

സിന്ധുനദിയിലെ ഓരോ ജലതുള്ളിയിലും ഞങ്ങളുടെ അവകാശമാണ്. എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്ന് പാകിസ്താൻ ഊർജമന്ത്രി പറഞ്ഞു. പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധുനദീജല കരാർ മരവിപ്പിച്ച നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി.ഇന്ത്യയുടെ നടപടി ഭീരുത്വമെന്നും , അപക്വമെന്നും പാകിസ്താൻ ഊർജമന്ത്രി അവൈസ് ലെഗാരി പറഞ്ഞു. ഇന്ത്യയുടെ ജലയുദ്ധം അനധികൃതമെന്നും അദ്ദേഹം വിമർശിച്ചു.“ഓരോ തുള്ളിയും നമ്മുടേതാണ്, നിയമപരമായും രാഷ്ട്രീയമായും ആഗോളമായും ഞങ്ങൾ അതിനെ പൂർണ്ണ ശക്തിയോടെ പ്രതിരോധിക്കും,” ലെഗാരി പറഞ്ഞു.അതേസമയം ഇന്ത്യക്കെതരെ ആരോപണവുമായി പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ധർ രംഗത്തെത്തി. […]

Read More

ഭീകരവാദികൾക്ക് പ്രതീക്ഷിക്കാനാകാത്ത ശിക്ഷ നൽകും; പ്രധാനമന്ത്രി

ആക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി.പെഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ഒപ്പമാണ് രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യം ഒറ്റക്കെട്ടായി ആക്രമണത്തിൽ രോഷം പ്രകടിപ്പിക്കുകയാണെന്നും മോദി ബിഹാറില്‍ പറഞ്ഞു.രാജ്യത്തിന്റെ വികാരം മനസ്സിലാക്കുന്നു.ഇന്ത്യ കൃത്യമായി മറുപടി നൽകും.ഭീകരവാദികളെ ശിക്ഷിക്കും. മാനുഷിക വികാരത്തെ മനസ്സിലാക്കുന്നു ഭീകരവാദികളെ വെറുതെ വിടില്ലെന്നും, ഭീകരവാദികൾക്ക് പ്രതീക്ഷിക്കാനാകാത്ത ശിക്ഷ നൽകുമെന്നും മോദി പറഞ്ഞു.

Read More

ഹൈബ്രിഡ് കഞ്ചാവ് കേസ്; അഞ്ച് പേര്‍ക്ക് കൂടി എക്‌സൈസ് നോട്ടീസ്

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അഞ്ച് പേര്‍ക്ക് കൂടി എക്‌സൈസ് നോട്ടീസ്.പേരുവിവരങ്ങള്‍ എക്‌സൈസ് പുറത്തുവിട്ടിട്ടില്ല. കൊച്ചിയിലെ ഒരു മോഡല്‍, മുന്‍ ബിഗ്‌ബോസ് താരം എന്നിവര്‍ക്ക് ഉള്‍പ്പെടെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സിനിമയിലെ ഒരു അണിയറ പ്രവര്‍ത്തകനും നോട്ടീസ് ലഭിച്ചെന്നാണ് ലഭിക്കുന്ന വിവരം. ഇവരുടെ പേരുവിവരങ്ങള്‍ എക്‌സൈസ് പുറത്തുവിട്ടിട്ടില്ല. ഇന്നലെ എക്‌സൈസ് സംഘം നേരിട്ടെത്തിയാണ് ഇവര്‍ക്കെല്ലാം നോട്ടീസ് കൈമാറിയത്. ഈ മാസം 28ന് ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.നോട്ടീസ് നല്‍കിയിരിക്കുന്നവര്‍ക്ക് കഞ്ചാവ് കേസ് പ്രതി തസ്ലിമ സുല്‍ത്താനയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് എക്‌സൈസിന് സ്ഥിരീകരിക്കാന്‍ […]

Read More

വ്‌ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്‌സോ കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഫോട്ടോഷൂട്ടില്‍ അഭിനയിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിവ്‌ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ കുട്ടിയുടെ മാതാപിതാക്കൾ പരാതി നല്‍കി.പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.ചിത്രീകരണസമയത്ത് അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചെന്നും പരാതിയില്‍ പറയുന്നു. പെൺകുട്ടിയെ ചിത്രീകരണത്തിനായി എത്തിച്ച കോഡിനേറ്റർക്കെതിരേയും കേസെടുത്തിട്ടുണ്ട്. കോവളത്തെ റിസോര്‍ട്ടിലായിരുന്നു ചിത്രീകരണം നടന്നത്. അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Read More

വിനീത കൊലക്കേസി  പ്രതി രാജേന്ദ്രന് വധശിക്ഷ

നാടിനെ നടുക്കിയ വിനീത കൊലക്കേസി പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി.തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പരമാവധി ശിക്ഷ വിധിച്ചത്. 2022 ഫെബ്രുവരി 6 നാണ് കൊലപാതകം നടന്നത്. വിനീതയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല കവരുന്നതിനായിരുന്നു കൊലപാതകം നടത്തിയത്.പ്രതിയ്ക്കും പ്രോസിക്യൂഷനും പറയാനുള്ളത് കേട്ടശേഷമാണ് വിധി പറഞ്ഞത്. 70 വയസുള്ള അമ്മയെ പരിചരിക്കണമെന്നും പഠിച്ച് അഭിഭാഷകനായി പാവങ്ങള്‍ക്കു നിയമസഹായം നല്‍കണമെന്നും പ്രതി രാജേന്ദ്രന്‍ കോടതിയെ അറിയിച്ചു.രാജേന്ദ്രൻ കുറ്റക്കാരനെന്ന് ഏപ്രിൽ 10ന് കോടതി കണ്ടെത്തിയിരുന്നു. ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് […]

Read More

മദ്യപിച്ചുണ്ടായ തർക്കം:ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ആനന്ദപുരത്ത് മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്‌ണനാണ് കൊല്ലപ്പെട്ടത്.ജ്യേഷ്ഠൻ വിഷ്‌ണുവിനായി പൊലീസ് അന്വേഷണമാരംഭിച്ചു.ഇന്നലെ രാത്രി എട്ടരയോടെ ആനന്ദപുരം കള്ള് ഷാപ്പിന് മുന്‍പില്‍ വച്ചായിരുന്നു സംഭവം. ഇരുവരും ഷാപ്പില്‍ ഇരുന്ന് മദ്യപിച്ചതിനുശേഷം തര്‍ക്കം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഷാപ്പിന് മുന്‍വശത്ത് വച്ചായിരുന്നു ആക്രമണം.

Read More

ഉധംപൂരിൽ സൈനികരും ഭീകരരും ഏറ്റുമുട്ടി: സൈനികന് വീരമൃത്യു

ജമ്മു കാശ്മീരിലെ ഉധംപൂരിൽ സൈനികരും ഭീകരരും ഏറ്റുമുട്ടി.ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു.. പഹൽഗാം ആക്രമണത്തിനു ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണ ശ്രമമാണിത്. കരസേന ഉദ്യോഗസ്ഥരും ജമ്മു കശ്മീർ പൊലീസും ചേർന്നാണ് ഭീകരരെ നേരിടുന്നത്. അതിനിടെ അറബിക്കടലിൽ പാക്ക് തീരത്തോടു ചേർന്ന് പാക്കിസ്ഥാൻ നാവിക അഭ്യാസം പ്രഖ്യാപിച്ചു. മിസൈൽ പരീക്ഷണം ഉൾപ്പെടെ നടത്തിയേക്കുമെന്നും സൂചനയുണ്ട്. ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് ഉൾക്കടലിലേക്ക് നീങ്ങിയതായും റിപ്പോർട്ടുണ്ട്.

Read More

ലാൻഡ് റവന്യൂ വകുപ്പിൽ ഗസറ്റഡ് തസ്തികകളുടെ എണ്ണം പകുതിയാക്കിസംവരണ അട്ടിമറി

സംസ്ഥാനത്തെ ലാൻഡ് റവന്യൂ വകുപ്പിലെ ഗസറ്റഡ് തസ്തികകളുടെ എണ്ണം പകുതിയായി കാണിച്ചാണ് പത്ത് വർഷമായി പട്ടികജാതി-വർഗ സംവരണം അട്ടിമറിക്കുന്നത്. 2014ൽ 522 ഗസറ്റഡ് തസ്തികകൾ ഉണ്ടായിരുന്ന വകുപ്പിൽ പിറ്റേവർഷം മുതൽ അത് നേർപകുതിയാക്കി കാണിച്ചാണ് സംവരണം അട്ടിമറിക്കുന്നത്.വർഷംതോറും നിർബന്ധമായും പ്രസിദ്ധീകരിക്കേണ്ട പ്രാതിനിധ്യ റിപ്പോർട്ടിൽ തിരിമറി നടത്തിയാണ് ലാൻഡ് റവന്യൂ വകുപ്പിൽ വർഷങ്ങളായി സംവരണം അട്ടിമറിക്കുന്നത്. 2015 മുതലാണ് അട്ടിമറി ആരംഭിച്ചത്. പിന്നീട് അഞ്ച് കൊല്ലം പ്രസിദ്ധീകരിച്ച പ്രാതിനിധ്യ റിപ്പോർട്ടിലും തസ്തികകൾ യഥാർത്ഥ കണക്കിൻറെ പകുതിയായി തന്നെ തുടർന്നു. […]

Read More

‘മാസപ്പടി കേസ്; മുഖ്യ ആസൂത്രകയാണ് വീണയെന്ന് എസ്എഫ്‌ഐഒ കുറ്റപത്രം

വീണയ്ക്ക് പ്രധാന പങ്കെന്ന് മാസപ്പടി കേസിൽ എസ് എഫ് ഐ ഒ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകൾ. സി എം ആർ എൽ – എക്‌സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രക വീണയെന്നാണ് കുറ്റപത്രത്തിൽ പറയുന്നതെന്നാണ് വിവരം. എക്‌സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളർച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.പ്രതിവർഷം 66 ലക്ഷം രൂപയുടെ ബാദ്ധ്യതയാണ് വീണയുടെ എക്‌സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സി എം ആർ എല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം. 2017 മുതൽ 2019 […]

Read More